ഹര്‍ദോ: വീട് നിര്‍മാണത്തിന് അടിത്തറ കെട്ടാന്‍ കുഴിയെടുത്തപ്പോള്‍ കിട്ടിയത് 25 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണം, വെള്ളി ആഭരണങ്ങള്‍. നൂറു വര്‍ഷത്തിലേറെ പഴക്കമുള്ള ആഭരണങ്ങളാണ് മണ്ണിനടിയില്‍നിന്ന് കണ്ടെത്തിയതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. നിധി കിട്ടിയകാര്യം അറിഞ്ഞ് പോലീസ് എത്തിയെങ്കിലും ഉടമ ആദ്യം സംഭവം നിഷേധിക്കുകയായിരുന്നു. എന്നാൽ പിന്നീട് പോലീസിന്റെ ചോദ്യം ചെയ്യലിൽ ആഭരണങ്ങൾ ലഭിച്ച കാര്യം പറയുകയുണ്ടായി.
650 ഗ്രാം സ്വര്‍ണാഭരണങ്ങളും 4.53 കിലോഗ്രാം വെള്ളി ആഭരണങ്ങളുമാണ് ലഭിച്ചതെന്ന് ഹര്‍ദോയ് പോലീസ് സൂപ്രണ്ട് അലോക് പ്രിയദര്‍ശിനി അറിയിച്ചു. നിലവിലുള്ള നിയമപ്രകാരം മണ്ണിനടിയില്‍നിന്ന് ലഭിക്കുന്ന നിധിശേഖരം ജില്ലാ റവന്യൂ അധികൃതരെ ഏല്‍പ്പിക്കുകയോ ബന്ധപ്പെട്ട അധികൃതര്‍ ആവശ്യപ്പെടുന്നത് പ്രകാരം ഹാജരാക്കുകയോ ആണ് ചെയ്യുന്നത്.
Post Your Comments