കൊല്‍ക്കത്ത: തൃണമൂല്‍ വിട്ട് ബിജെപിയില്‍ ചേര്‍ന്ന മുകുള്‍ റോയ്, അര്‍ജുന്‍ സിംഗ് എന്നീ നേതാക്കളെ വധിക്കാന്‍ ഗൂഢാലോചന നടക്കുന്നതായി ബിജെപി ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ്‌വര്‍ഗിയ. പലതവണ ഇവര്‍ക്ക് നേരെ വധശ്രമങ്ങള്‍ നടന്നിട്ടുണ്ട്. തൃണമൂല്‍ കോണ്‍ഗ്ര്‌സ് നേതാവ് മമതയും മറ്റ് നേതാക്കളുമാണ് ഇതിന് പിന്നില്‍. എന്നാല്‍ എല്ലാ തവണയും അവര്‍ പരാജയപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളായിരുന്ന മുകുള്‍ റോയ് 2017ലും അര്‍ജുന്‍ സിങ് 2019 മാര്‍ച്ചില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പുമാണ് ബി.ജെ.പിയില്‍ എത്തിയത്.
മുകുള്‍ റോയി ബി.ജെ.പിയില്‍ എത്തിയതിനുശേഷം 32 കേസുകളാണ് അദ്ദേഹത്തിനെതിരെ ചുമത്തിയിട്ടുള്ളതെന്ന് വിജയ്വര്‍ഗിയ ആരോപിച്ചു. അതിനുമുമ്പ് അദ്ദേഹം ചെയ്ത എല്ലാകാര്യങ്ങളും നല്ലതായിരുന്നു. ഇപ്പോള്‍ കൊലപാതകം, വധശ്രമം തുടങ്ങിയ കേസുകളാണ് അദ്ദേഹത്തിനെതിരെ ഉള്ളതെന്ന് ബിജെപി ജനറല്‍ സെക്രട്ടറി ആരോപിച്ചു.രണ്ടു ദിവസം മുമ്പുവരെ അര്‍ജുന്‍ സിങിനെതിരെ 50 കേസുകളാണ് ഫയല്‍ ചെയ്തിരിക്കുന്നത്.
ഇവയെല്ലാം അദ്ദേഹം ബി.ജെ.പിയിലെത്തി ആറ് മാസത്തിനിടെ ഉള്ളതാണ്. അവര്‍ക്കെതിരെ മാത്രമല്ല തനിക്കെതിരെയും നിരവധി കള്ള കേസുകളാണ് ചുമത്തിയിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു. പുറത്ത് പറയാന്‍പോലും പറ്റാത്ത കേസുകളാണ് പലതും. കുട്ടികളെ തട്ടിക്കൊണ്ട് പോയ കേസുകള്‍ പോലുമുണ്ടെന്നും വിജയ്‌വര്‍ഗിയ പറഞ്ഞു.
Post Your Comments