Latest NewsKeralaNews

പുതിയ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറായി ഡി.ജി.പി ആര്‍.ശ്രീലേഖയെ നിയമിച്ചു

തിരുവനന്തപുരം: പുതിയ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറായി ഡി.ജി.പി ആര്‍.ശ്രീലേഖയെ മന്ത്രിസഭാ യോഗം നിയമിച്ചു. നിലവിൽ സോഷ്യല്‍ പോലീസിംഗ് ആന്‍റ് ട്രാഫിക്കിന്‍റെ എ.ഡി.ജി.പിയാണ് ആർ.ശ്രീലേഖ.

ALSO READ: കുട്ടിയുടുപ്പിന് എന്താ കുഴപ്പം? മീര നന്ദനെ പിന്തുണച്ച് നടിമാർ രംഗത്ത്

ഈ ഓണക്കാലയളവില്‍ പ്രളയ ദുരിതാശ്വാസമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നിര്‍മിച്ചു നല്‍കിയ വീടുകളില്‍ ‘ഗൃഹപ്രവേശം’ നടത്തും. ജില്ലാ ചുമതലയുള്ള മന്ത്രിമാരെയും ജനപ്രതിനിധികളെയും പങ്കെടുപ്പിച്ചാണ് ചടങ്ങ് നടത്തുക. പ്രളയദുരിതാശ്വാസ ക്യാമ്പുകളില്‍ നിലവില്‍ താമസിക്കുന്നവര്‍ക്ക് ഓണക്കോടി വിതരണം ചെയ്യും. ഇതിനുള്ള തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് അനുവദിക്കും. തുടര്‍ നടപടികള്‍ അതത് ജില്ലാ കലക്ടര്‍മാര്‍ സ്വീകരിക്കും.

ALSO READ: കേരള ഗവര്‍ണറായി ആരിഫ് മുഹമ്മദ് ഖാന്‍ സംസ്ഥാനത്ത് നിയമിക്കപ്പെടുന്നു എന്നതിൽ ഏറെ സന്തോഷം, ബി ജെ പിയെ പിന്തുണച്ച് സമസ്ത

ഭാരത് ഹെവി ഇലക്ട്രിക്കല്‍സ് ലിമിറ്റഡും കേരള സര്‍ക്കാരും ചേര്‍ന്നുള്ള സംയുക്ത സംരംഭമാണ് ഭെല്‍. ഭെല്‍-ഇ.എം.എല്‍ സംയുക്ത സംരംഭത്തിലെ ഭെല്ലിന്‍റെ കൈവശമുള്ള ഓഹരികള്‍ സംസ്ഥാനം ഏറ്റെടുക്കുന്നതിനായി കേരള സര്‍ക്കാരും ഭാരത് ഹെവി ഇലക്ട്രിക്കല്‍സ് ലിമിറ്റഡും തമ്മില്‍ വില്‍പ്പന കരാര്‍ ഒപ്പിടുന്നതിന് അനുമതി നല്‍കാന്‍ തീരുമാനിച്ചു. ഇതു സംബന്ധിച്ച കരട് വില്‍പ്പനകരാര്‍ മന്ത്രിസഭ അംഗീകരിച്ചു.

ഇ.എം.എല്‍. 2010 സപ്തംബറിലാണ് സംയുക്ത കമ്പനി രൂപീകൃതമായത്. നിലവില്‍ ഭെല്ലിന് കമ്പനിയില്‍ 51 ശതമാനവും കേരള സര്‍ക്കാരിന് 49 ശതമാനവും ഓഹരിയുമാണുള്ളത്. സംയുക്ത സംരംഭത്തില്‍ നിന്ന് ഭെല്‍ ഒഴിവാകാനും ഓഹരികള്‍ വില്‍ക്കാനും കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ച സാഹചര്യത്തിലാണ് ഓഹരികള്‍ വാങ്ങി കമ്പനി മുന്നോട്ടുകൊണ്ടുപോകാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button