തിരുവനന്തപുരം: സംസ്ഥാനത്ത് ഏറെ വിവാദമുണ്ടാക്കിയ പിഎസ്‌സി സിവില്‍ പൊലീസ് ഓഫീസര്‍ പരീക്ഷാത്തട്ടിപ്പ് സംബന്ധിച്ച് പൊലീസിന് നിര്‍ണായക വിവരം ലഭിച്ചു. പരീക്ഷ തുടങ്ങിയതിന് പിന്നാലെ യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ചോദ്യപേപ്പര്‍ പുറത്തുവന്നതെങ്ങനെയെന്ന് പൊലീസിന് സൂചന ലഭിച്ചു. പരീക്ഷാ സമയത്ത് ഹാളിലുണ്ടായിരുന്ന വിദ്യാര്‍ത്ഥി ചോദ്യപേപ്പര്‍ പുറത്തുവിട്ടുവെന്നാണ് പൊലീസിന്റെ നിഗമനം. ഈ വിദ്യാര്‍ത്ഥി തന്നെയാണ് കേസില്‍ പ്രതിയായ പൊലീസുകാരന്‍ ഗോകുലിന് ചോദ്യപേപ്പര്‍ എത്തിച്ചുകൊടുത്തതെന്നും കരുതുന്നു.
Read Also : പിഎസ്‌സി പരീക്ഷാ തട്ടിപ്പ് : കേസില്‍ നിര്‍ണായക തെളിവ് : കോപ്പിയടിച്ചത് ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച്
പരീക്ഷ തുടങ്ങിയതിന് തൊട്ടുപിന്നാലെ യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഏകദേശം 24,25 പ്രായം തോന്നിക്കുന്ന ഒരു ചെറുപ്പക്കാരന്‍ ഗോകുലിന്റെയും സഫീറിന്റെയും കൈയില്‍ ചോദ്യപേപ്പര്‍ എത്തിച്ചു നല്‍കി. തുടര്‍ന്ന് ഇന്റര്‍നെറ്റില്‍ നിന്നും മറ്റും കണ്ടെത്തി ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം എസ്.എം.എസായി മൂന്ന് പേര്‍ക്കും അയച്ചു നല്‍കിയെന്നാണ് ഗോകുല്‍ പൊലീസിനോട് പറഞ്ഞത്. എന്നാല്‍ ആരാണ് തനിക്ക് ചോദ്യപേപ്പര്‍ എത്തിച്ചുനല്‍കിയത് എന്ന് ഗോകുലിന് അറിയില്ല, മുഖം കണ്ടാല്‍ അറിയാമെന്നുമാണ് ഗോകുല്‍ പൊലീസിനോട് പറഞ്ഞത്. കൂടാതെ കേസിലെ മറ്റൊരു പ്രതിയായ പ്രണവിന്റെ നിര്‍ദ്ദേശപ്രകാരമാണ് ചെറുപ്പക്കാരന്‍ ചോദ്യപേപ്പര്‍ എത്തിച്ചു നല്‍കിയതെന്നും ഗോകുല്‍ പൊലിനോട് പറഞ്ഞു.പ്രണവിനെ ഇതുവരെ അന്വേഷണ സംഘത്തിന് കണ്ടെത്താനായിട്ടില്ല.
Post Your Comments