Latest NewsIndiaNews

‘അയോധ്യയില്‍ രാമക്ഷേത്രം ഉയരണം, ചരിത്രപരമായ വസ്തുതകള്‍ നല്‍കുന്ന സൂചനയതാണ്’; അയോധ്യ വിഷയത്തില്‍ നിലപാട് വ്യക്തമാക്കി ശശി തരൂര്‍

ഡല്‍ഹി: മറ്റ് മതവിശ്വാസികളുടെ ആരാധനയ്ക്ക് മുടക്കം വരുത്താത്ത രീതിയില്‍ അയോദ്ധ്യയില്‍ രാമക്ഷേത്രം പണികഴിപ്പിക്കണമെന്ന് ശശി തരൂര്‍ എം.പി.
ജമ്മു കാശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 എക്കാലത്തും നിലനില്‍ക്കേണ്ടതാണെന്ന അഭിപ്രായം തനിക്കില്ലെന്നും ശശി തരൂര്‍ പറഞ്ഞു.
ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് തരൂര്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

ALSO READ: പാലായില്‍ ഇത്തവണ രാഷ്ട്രീയ മാറ്റമുണ്ടാകും : ഇടതുപക്ഷത്തിന് അനുകൂല സാഹചര്യമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍

ചരിത്ര വസ്തുതകള്‍ പരിശോധിക്കുമ്പോള്‍ അയോധ്യയില്‍ ഒരു ക്ഷേത്രം ഉണ്ടായിരുന്നു എന്നാണ് മനസിലാകുന്നതെന്നും തരൂര്‍ പറഞ്ഞു. അവിടെയുണ്ടായിരുന്നത് ഒരു രാമക്ഷേത്രം ആണെന്നാണ് അയോധ്യയിലെ ജനങ്ങള്‍ കരുതുന്നതെന്നും ഇതുമായി ആഴത്തിലുള്ള വിശ്വാസമാണ് അവിടുത്തെ ജനങ്ങള്‍ക്കുള്ളതെന്നും ശശി തരൂര്‍ പറഞ്ഞു. മറ്റ് മതവിശ്വാസികളുടെ ആരാധനയ്ക്കുള്ള സ്ഥലങ്ങള്‍ നശിപ്പിക്കാതെ തന്നെ അവിടെ ഒരു ക്ഷേത്രം നിര്‍മ്മിക്കേണ്ടത് ആവശ്യമാണെന്നും ശശി തരൂര്‍ പറഞ്ഞു.

ALSO READ: പ്രളയബാധിതരായ ഉപഭോക്താക്കള്‍ക്ക് പ്രത്യേക ആനുകൂല്യങ്ങളുമായി പ്രമുഖ വാഹന നിര്‍മ്മാതാക്കള്‍

ആര്‍ട്ടിക്കിള്‍ 370 എക്കാലത്തേക്കും നിലനിര്‍ത്തേണ്ടതുണ്ടോ എന്ന കാര്യത്തില്‍ സംശയമുണ്ടെന്നും എല്ലാക്കാലത്തേക്കും നിലനിര്‍ത്താന്‍ ഉദ്ദേശിച്ച് കൊണ്ടുള്ളതായിരുന്നില്ല അത് എന്നാണ് താന്‍ വിചാരിക്കുന്നതെന്നും തരൂര്‍ പറഞ്ഞു. കശ്മീരിന്റെ പ്രത്യേക പദവി എത്രകാലത്തേക്ക് ആവശ്യമാണോ അത്രയും കാലം അത് നിലനിന്നാല്‍ മതി എന്നതായിരുന്നു ജവഹര്‍ലാല്‍ നെഹ്രുവിന്റെ നിലപാട്. എന്നാല്‍, ഗില്‍ജിത് ബാള്‍ട്ടിസ്ഥാനിലും പാക് അധീന കാശ്മീരിലുമുള്ള പാകിസ്ഥാന്റെ ചെയ്തികളോട് നമ്മള്‍ക്ക് എതിര്‍പ്പണ്ട്. എന്നാല്‍ ഇത്തരത്തിലുള്ള കാര്യങ്ങള്‍ തന്നെയാണ് ഇപ്പോള്‍ ഇന്ത്യ കാശ്മീരില്‍ ചെയ്തിരിക്കുന്നതെന്നും തരൂര്‍ പറഞ്ഞു. മുന്‍പ് തന്റെ മോദി അനുകൂല പ്രസ്താവനയുടെ പേരില്‍ ശശി തരൂര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും രൂക്ഷമായ വിമര്‍ശനം നേരിട്ടിരുന്നു. ഇതിന് പിറകെയാണ് ഇപ്പോഴത്തെ ഈ പ്രസ്താവന.

shortlink

Related Articles

Post Your Comments

Related Articles


Back to top button