ഇസ്ലാമാബാദ്: പാക്കിസ്ഥാൻ പ്രധാന മന്ത്രി ഇമ്രാൻ ഖാനെ ദരിദ്ര പാക്ക് പ്രധാന മന്ത്രിയെന്ന് വിശേഷിപ്പിച്ചിരിക്കുകയാണ് മുന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയുടെ മകള്‍ ആസിഫ സര്‍ദാരി. രാജ്യത്തെ പലമേഖലകളിലും യാത്രചെയ്യുമ്പോള്‍പോലും സാധാരണക്കാരന്റെ ഒരു പ്രശ്‌നവും ഇമ്രാനോട് പറയാന്‍ അനുവാദമില്ല’ ആസിഫ കുറ്റപ്പെടുത്തി. പാക്കിസ്ഥാന്റെ തകര്‍ച്ചക്ക് ഉത്തരവാദി ഇമ്രാന്‍ഖാനാണെന്ന് അവർ വ്യക്തമാക്കി. അന്താരാഷ്ട്ര മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ആസിഫ പൊതുസമൂഹത്തിന്റെ പ്രതിഷേധം അറിയിച്ചത്.
മുന്‍ പട്ടാളമേധാവിയും പ്രസിഡന്‌റുമായിരുന്ന പര്‍വേശ് മുഷറഫും ഇമ്രാനും തമ്മില്‍ ഭരണകാര്യത്തില്‍ ഒരു വ്യത്യാസമില്ലെന്നും സര്‍വ്വസാധാരണക്കാരന്റെ ജീവിതം തകര്‍ക്കുന്നതിന്റെ പേരില്‍ പ്രക്ഷോഭത്തിനിറങ്ങേണ്ട അവസ്ഥയാണെന്നും ആസിഫ സര്‍ദാരി പറഞ്ഞു.
ALSO READ: ആരാധനാലയങ്ങൾ ആക്രമിക്കാൻ ഐ എസ് ഐ, ജമ്മു കാശ്മീരിൽ കലാപത്തിന് ആഹ്വനം; എന്തിനും തയ്യാറായി ഇന്ത്യ
‘ഒരു വര്‍ഷക്കാലത്തെ ഭരണംകൊണ്ട് തന്നെ രാജ്യത്ത് കടുത്ത ദാരിദ്ര്യവും വിലക്കയറ്റവുംകൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ്. പത്തുലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുമെന്നുള്ള പ്രഖ്യാപനം എന്താണെന്ന് പോലും ഇമ്രാന് ഇപ്പോള്‍ ഓര്‍മ്മയില്ല.ആസിഫ പരിഹസിച്ചു. തെരഞ്ഞെടുപ്പുകാലത്ത് ജനങ്ങള്‍ക്ക് നല്‍കിയത് മുഴുവന്‍ പൊള്ളയായ വാഗ്ദാനങ്ങളായിരുന്നു. ഏതെങ്കിലും രാജ്യത്തിന് മുന്നില്‍ കൈനീട്ടേണ്ടി വന്നാല്‍ ആ നിമിഷം താന്‍ ആത്മഹത്യചെയ്യുമെന്ന് പ്രസംഗിച്ചയാളാണ് പാകിസ്ഥാന്‍ പ്രധാനമന്ത്രിയെന്നും അവർ കൂട്ടിച്ചേർത്തു.
Post Your Comments