ഇടുക്കി: ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാനുള്ള ടിക്കറ്റുകള്‍ ഇനി ഓണ്‍ലൈനിലും. ഇതിനായുള്ള മൊബൈല്‍ ആപ്പിന്റെ പ്രകാശനവും പദ്ധതിയുടെ ഉദ്ഘാടനവും വനം വന്യജീവി വകുപ്പ് മന്ത്രി അഡ്വ കെ രാജു നാളെ രാവിലെ 11ന് നിര്‍വഹിക്കും. വനം വകുപ്പിന്റെ ഒദ്യോഗിക വെബ്സൈറ്റായ http://www.forest.kerala.gov.in, ഇക്കോ ടൂറിസം വെബ്സൈറ്റായ httpS://keralaforestecotourism.com എന്നിവ ഉപയോഗിച്ചും കേരള ഫോറസ്റ്റ് ഇക്കോ ടൂറിസം എന്ന മൊബൈല്‍ ആപ്പ് വഴിയും ടിക്കറ്റുകള്‍ ബുക്ക് ചെയ്യാൻ സാധിക്കും. ആദ്യഘട്ടമെന്ന നിലയില്‍ 60 ഇക്കോ ടൂറിസം കേന്ദ്രങ്ങളില്‍ 25 എണ്ണത്തിലാണ് ഓണ്‍ലൈന്‍ ബുക്കിംഗ് സംവിധാനം നടപ്പിലാക്കുന്നത്.
Post Your Comments