ന്യൂഡല്‍ഹി: കോണ്‍ഗ്രസിനു വോട്ട് ചെയ്തിരുന്നവരെല്ലാം ബിജെപിയിലേക്ക് പോയെന്ന വിമർശനവുമായി കോണ്‍ഗ്രസ് എംപി ശശി തരൂര്‍. ഞാന്‍ മോദിയെ സ്തുതിക്കുകയല്ല ചെയ്തത്. 2014, 2019 തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിനു 19 ശതമാനം വോട്ടാണു ലഭിച്ചതെന്നും മോദിയുടെ നേതൃത്വത്തില്‍ ബിജെപിക്കു 2014-ല്‍ 31 ശതമാനവും 2019-ല്‍ 37 ശതമാനവും വോട്ട് കിട്ടിയെന്നും തരൂർ പറയുകയുണ്ടായി. കോണ്‍ഗ്രസിന് ലഭിച്ചുകൊണ്ടിരുന്ന വോട്ടുകളാണു ബിജെപിക്ക് ലഭിച്ചത്. സംഭവിച്ച കാര്യങ്ങള്‍ അംഗീകരിക്കണമെന്നും തെറ്റുകളും വീഴ്ചകളും മനസിലാക്കി സ്വയം തിരുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read also: മോദിയെ അനുകൂലിച്ച് നടത്തിയ പ്രസ്താവന; എല്ലാം അടഞ്ഞ അധ്യായമെന്ന് ശശി തരൂര്‍
അവര്‍ കോണ്‍ഗ്രസിനെ ഉപേക്ഷിച്ചതിന്റെ കാരണം എന്തുകൊണ്ടു മനസിലാക്കുന്നില്ല?. എന്താണു വോട്ടര്‍മാരെ ആകര്ഷിച്ചതെന്നു മനസിലാക്കാനാണ് പറഞ്ഞത്. എങ്ങനെയാണ് അവരെ തിരിച്ചുകൊണ്ടുവരാന്‍ പോകുന്നതെന്നും വോട്ടര്‍മാരെ സ്വാധീനിച്ച ഘടകം എന്താണെന്നു മനസിലാക്കണമെന്നും തരൂര്‍ കൂട്ടിച്ചേർത്തു.
Post Your Comments