തിരുവനന്തപുരം: സൈബർ സുരക്ഷ ലക്ഷ്യമിട്ട് കൂടുതൽ പദ്ധതികളുമായി കേരള പോലീസ്. ‘പ്രഫസർ പോയിന്റർ-ദി ആൻസർ ടു സൈബർ ഇഷ്യൂസ്’ എന്ന പേരിൽ പുതിയ സൈബർ സുരക്ഷ അവബോധ പ്രചാരണ പദ്ധതി ആരംഭിക്കാനാണ് പദ്ധതി. അനിമേഷൻ ചിത്രങ്ങൾ, ചിത്രകഥകൾ, സ്റ്റിക്കർ, പോസ്റ്റർ തുടങ്ങിയവയിലൂടെ കുട്ടികൾ സൈബർ കുറ്റകൃത്യങ്ങളിൽ അകപ്പെടാതിരിക്കുവാനുള്ള കാര്യങ്ങളാണ് ഇതിലൂടെ ആവിഷ്കരിക്കുന്നത്.
Read also: ന്യൂ ഡൽഹിയിൽ പോലീസിനുനേരെ അജ്ഞാത സംഘത്തിന്റെ വെടിവയ്പ് : ഒരാൾ കൊല്ലപ്പെട്ടു
ആർട്ടിസ്റ്റ് നന്ദൻ പിള്ളയാണു പ്രഫസർ പോയിന്ററിന്റെ സൃഷ്ടാവ്. അധ്യാപക ദിനമായ സെപ്റ്റംബർ അഞ്ചിനു നടൻ മമ്മൂട്ടി തന്റെ ഒൗദ്യോഗിക ഫേസ്ബുക് പേജിലൂടെ പ്രഫസർ പോയിന്ററിനെ അവതരിപ്പിക്കും. കേരളാ പോലീസിന്റെ പേജിലും അനിമേഷൻ ചിത്രം ലഭിക്കും.
Post Your Comments