മോസ്കോ: കാശ്മീര്‍ വിഷയത്തില്‍ മൂന്നാമതൊരാള്‍ ഇടപെടേണ്ടെന്ന് പറയാതെ പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. റഷ്യന്‍ സന്ദര്‍ശനത്തിനിടെ നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. അഫ്ഗാനിസ്താനില്‍ ശക്തവും സുസ്ഥിരവും ജനാധിപത്യ രീതിയിലുള്ളതുമായ സര്‍ക്കാര്‍ വരാനാണ് ഇന്ത്യയും റഷ്യയും താത്പര്യപ്പെടുന്നത്. അഫ്ഗാനിസ്താന്‍ ഉള്‍പ്പടെ ഒരു രാജ്യത്തിന്റെയും ആഭ്യന്തര വിഷയങ്ങളില്‍ ഇടപെടരുത് എന്നുതന്നെയാണ്’ ഇന്ത്യയും റഷ്യയും വിശ്വസിക്കുന്നതെന്നും മോദി പറയുകയുണ്ടായി.
Read also: കശ്മീര്‍ വിഷയത്തില്‍ പാകിസ്ഥാനില്‍ നിന്നും ഇന്ത്യയ്ക്ക് പിന്തുണ
ആവശ്യമുള്ള സമയങ്ങളിൽ ഇന്ത്യയും റഷ്യയും പരസ്പരം സഹകരിക്കണമെന്നും മോദി വ്യക്തമാക്കി. കേവലം പ്രാദേശികവും ആഗോളവുമായ വിഷയങ്ങളില്‍മാത്രം ഒതുങ്ങുന്നതല്ല സഹകരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments