Latest NewsNewsIndia

സ്ത്രീകളിലെ മദ്യപാനം കൂടുന്നെന്ന് സര്‍വേ; കാരണം ഇതാണ്

ന്യൂഡല്‍ഹി: രാജ്യത്തെ സ്ത്രീകളില്‍ മദ്യപാനശീലം കൂടി വരുന്നതായി സര്‍വ്വേ. കമ്മ്യൂണിറ്റി എഗെയ്ന്‍സിറ്റ് ഡ്രങ്ക് ആന്‍ഡ് ഡ്രൈവ് നടത്തിയ സര്‍വേയിലാണ് സ്ത്രീകളില്‍ മദ്യപാന ശീലം വര്‍ധിക്കുന്നതായി വ്യക്തമായത്. ഡല്‍ഹിയിലെ 18-70 പ്രായക്കാര്‍ക്കിടയിലെ 5000 പേരെ ഉള്‍പ്പെടുത്തിയാണ് ഈ സര്‍വ്വേ നടത്തിയത്. സ്ത്രീകളില്‍ മദ്യപാന ശീലം കൂടുന്നതോടൊപ്പം കുടിക്കുന്ന മദ്യത്തിന്റെ അളവിലും വര്‍ധനവുണ്ടെന്നാണ് കണ്ടെത്തല്‍.

ALSO READ: ദേശീയ പാത 66 ലെ കുതിരാന്‍ തുരങ്കം അപകട നിലയില്‍ : തുരങ്കത്തില്‍ ശക്തമായ ഉറവ : അപകട ഭീഷി ഉണ്ടായിട്ടും ഗതാഗതത്തിന് തുറന്നുകൊടുക്കണമെന്ന് ആവശ്യം

18-45 പ്രായക്കാര്‍ക്കിടയില്‍ അമിത മദ്യപാന ശീലമുണ്ടെന്നും പഠനം പറയുന്നു. ഉയര്‍ന്ന സാമ്പത്തികാവസ്ഥ, ആഗ്രഹങ്ങള്‍, സാമൂഹിക സമ്മര്‍ദം. ജീവിത രീതി എന്നിവയാണ് സ്ത്രീകളെ മദ്യപാനത്തിലേക്ക് അടുപ്പിക്കുന്നതായി കണ്ടെത്തിയ കാരണങ്ങള്‍. സിനിമയും ടെലിവിഷനും മദ്യപാനത്തെ സ്വാധീനിക്കുന്നുണ്ടെന്നും പഠനം പറയുന്നു. 2010-2017 കാലഘട്ടത്തില്‍ രാജ്യത്തെ മദ്യപാനം 38 ശതമാനം വര്‍ധിച്ചതായി ലോകാരോഗ്യ സംഘടനയുടെ പഠനത്തില്‍ വ്യക്തമാക്കിയിരുന്നു. ആളോഹരി മദ്യപാനം 2.4 ലിറ്ററില്‍നിന്ന് 5.7 ലിറ്ററായി വര്‍ദ്ധിച്ചിട്ടുണ്ട്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ സ്ത്രീകളിലെ മദ്യപാനം 25 ശതമാനം വര്‍ധിച്ചെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ കണക്ക്.

സോഷ്യല്‍ ഡ്രിങ്കിങ്ങ് സ്റ്റാറ്റസിന്റെ തന്നെ ഭാഗമായി മാറിക്കഴിഞ്ഞതാണ് സ്ത്രീകളിലെ മദ്യപാനത്തിന്റെ പ്രധാന കാരണമെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം.
മദ്യത്തിനടിമകളായതിനെ തുടര്‍ന്ന് ചികിത്സ തേടുന്നവരുടെ എണ്ണവും കൂടി വരുന്നുണ്ട്. ജോലി സമ്മര്‍ദങ്ങള്‍, കുടുംബപ്രശ്‌നങ്ങള്‍ എന്നിവ സാമൂഹിക ജീവിതത്തിന്റെ ഭാഗമായതോടെ ഒരു ഇലാക്‌സേഷനു വേണ്ടി മദ്യം രുചിച്ച് തുടങ്ങുന്നവര്‍ പിന്നീട് ഇത് ഒരു ശീലമാക്കി മാറ്റുകയാണ് പതിവ്. മദ്യപിക്കുന്നത് ആര്‍ക്കും ജീവിതപ്രശ്‌നങ്ങളില്‍ നിന്നോ സ്വന്തം ഉത്തരവാദിത്വത്തില്‍ നിന്നോ ഒരു മോചനം നല്‍കുന്നില്ലെന്നതാണ് നാം ആദ്യം മനസിലാക്കേണ്ടത്. കുറച്ച് നിമിഷങ്ങള്‍ മാത്രം നിലനില്‍ക്കുന്ന ബോധമില്ലാത്ത ഒരവസ്ഥ മാത്രമാണത്. മദ്യപാനാസക്തിക്ക് മറ്റേതു രോഗത്തെ പോലെയും ചികിത്സ ആവശ്യമാണ്. സ്വയം നിയന്ത്രിക്കാന്‍ സാധിക്കുന്നില്ല എന്ന് തോന്നുന്ന പക്ഷം ശരിയായ ദിശയിലുള്ള വിദഗ്‌ദോപദേശം തേടണം.

ALSO READ: 15,000 കോടിയുടെ പദ്ധതികൾ , നിരവധി കമ്പനികൾ: കശ്മീർ വികസനത്തിന്റെ പാതയിലേയ്ക്ക്, ഗ്രാമത്തലവന്‍മാര്‍ക്ക് ഇന്‍ഷുറന്‍സും പോലീസ് സുരക്ഷയും

shortlink

Related Articles

Post Your Comments

Related Articles


Back to top button