വടക്കഞ്ചേരി : പാലക്കാട്-തൃശൂര്‍ ജില്ലകളെ ബന്ധിപ്പിക്കുന്ന കുതിരാന്‍ തുരങ്കപാത ഗതാഗതത്തിനു തുറന്നുകൊടുക്കണമെന്ന ആവശ്യം ശക്തമാകുമ്പോള്‍ തുരങ്കത്തിന്റെ സുരക്ഷയെക്കുറിച്ച് ആശങ്ക തുരങ്കത്തിനുള്ളില്‍ ശക്തമായ ഉറവയുണ്ട്. വലതുതുരങ്കമുഖം വെള്ളത്തില്‍ മുങ്ങി നില്‍ക്കുകയാണ്.
Read Also : പുതിയ പാതയിലൂടെ ഇന്ന് മെട്രോ ഓടിത്തുടങ്ങും; പതിനാല് ദിവസത്തേക്ക് ടിക്കറ്റില്‍ ഇളവ്
വലത് തുരങ്കവുമായി ബന്ധിപ്പിക്കുന്ന കൊമ്പഴയില്‍ നിന്നു തുടങ്ങുന്ന പുതിയ പാലത്തിന്റെ നിര്‍മാണം തുരങ്ക മുഖത്തിനു സമീപം വരെ മാത്രമേ ആയിട്ടുള്ളു. പണി പൂര്‍ത്തീകരിച്ചിട്ടില്ല. തുരങ്കത്തിനുള്ളില്‍ ഡ്രൈനേജുകളുടെ പണിയും തുരങ്കത്തിന്റെ മുകള്‍ഭാഗത്ത് പാറയുടെ ബലക്ഷയം കണക്കിലെടുത്ത് ഇരുമ്പ് ആര്‍ച്ചുകള്‍ പാകി വെല്‍ഡ് ചെയ്ത് ദൃഢപ്പെടുത്തുന്ന ജോലികളും ഇനിയും ബാക്കിയാണ്.
Read Also : ഒരു രാജ്യം ഒരു റേഷന്‍: ഇനി രാജ്യത്തെവിടെ നിന്നും റേഷന്‍ വാങ്ങാം
അഗ്‌നി സുരക്ഷാ മാനദണ്ഡങ്ങള്‍ എല്ലാം പാലിച്ചല്ല കുതിരാന്‍ തുരങ്കം മുമ്പ് തുറന്നുകൊടുത്തിരുന്നത്. അപകടമുണ്ടായാല്‍ തങ്ങള്‍ ഉത്തരവാദിത്വം ഏല്‍ക്കില്ലെന്ന നിര്‍മാണ കമ്പനിയുടെ നിലപാടാണ് വിചിത്രം. വായുസഞ്ചാരം സുഗമമാക്കുന്നതിനും വാഹനങ്ങളില്‍ നിന്നുള്ള പുക തുരങ്കത്തിനുള്ളില്‍ നിന്നു പുറന്തള്ളുന്നതിനുമുള്ള സംവിധാനം പ്രവര്‍ത്തന ക്ഷമമല്ല.
Post Your Comments