മുംബൈ: പരീക്ഷയില്‍ ക്രമക്കേട് കാണിച്ച പൈലറ്റിന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ ആജീവനാന്ത വിലക്കേര്‍പ്പെടുത്തി. മുബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പൈലറ്റ് മെഹബൂബ് സമദാനിയ്ക്കാണ് ഡിജിസിഎ വിലക്ക് ഏര്‍പ്പെടുത്തിയത്. പൈലറ്റുമാര്‍ക്ക് ലൈസന്‍സ് ലഭ്യമാകേണ്ടതുമായി ബന്ധപ്പെട്ട സിപിഎല്‍ പരീക്ഷയിലാണ് ക്രമക്കേട് കണ്ടെത്തിയത്.
വാണിജ്യ പൈലറ്റാകാന്‍ തയ്യാറെടുക്കുന്ന ഒരു വ്യക്തിയില്‍ നിന്നും ഒരിക്കലും അംഗീകരിക്കാനാവാത്ത തെറ്റാണ് മെഹബൂബ് ചെയ്തത്, ഇത്തരം പ്രവണത വിമാന പ്രവര്‍ത്തനങ്ങളെ മൊത്തമായി ബാധിക്കും എന്നതിനാലാണ് വിലക്ക് ഏര്‍പ്പെടുത്തിയതെന്നും ഡിജിസിഎ വ്യക്തമാക്കി. പരീക്ഷാ സമയത്ത് മെഹബൂബ് മൊബൈല്‍ ഫോണും സ്മാര്‍ട്ട് ഫോണും ഉപയോഗിച്ചു എന്ന കുറ്റത്തിനാണ് വിലക്ക്.
പരീക്ഷാ ഹാളിൽ നിന്ന് മെഹബൂബിന്റെ പക്കല്‍നിന്നും ഒരു ഐഫോണ്‍ ഉള്‍പ്പെടെ രണ്ട് സ്മാര്‍ട്ട് ഫോണുകളാണ് കണ്ടെത്തിയത്. കൂടാതെ ഒരു സ്മാര്‍ട്ട് വാച്ചും കണക്ടിംഗ് ഡിവൈസും ലഭിച്ചിട്ടുണ്ട്.ചോദ്യം ചെയ്യലില്‍ പരസ്പര വിരുദ്ധ മൊഴികളാണ് മെഹബൂബ് നല്‍കിയത്. എന്നാല്‍ സിസിടിവി ദൃശ്യങ്ങളില്‍ കുറ്റകൃത്യം വ്യക്തമായി തെളിഞ്ഞതിനെ തുടര്‍ന്നാണ് നടപടി.
Post Your Comments