കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില കുത്തനെ ഉയരുന്നു. സ്വര്‍ണ വില സര്‍വകാല റിക്കാര്‍ഡ് തിരുത്തി മുന്നേറുകയാണ്. ഇന്ന് മാത്രം പവന് 320 രൂപ വര്‍ധിച്ച് വില 29,000 കടന്നു. 29,120 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 40 രൂപ വര്‍ധിച്ച് 3,640 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ആഭ്യന്തര വിപണിയില്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയാണിത്. ഇതോടെ സ്വര്‍ണം പവന് 30,000 രൂപയോട് അടുക്കുകയാണ്.
കഴിഞ്ഞയാഴ്ച വെള്ളി, ശനി ദിവസങ്ങളില്‍ വിലയിടിവുണ്ടായിരുന്നു. രണ്ടു ദിവസങ്ങളിലായി പവന് 400 രൂപയായിരുന്നു കുറഞ്ഞത്. എന്നാല്‍ ചൊവ്വാഴ്ച രാവിലെയും വൈകിട്ടുമായി 320 രൂപ വര്‍ധിച്ചു. ഇതിന് പിന്നാലെയാണ് ഇന്നും കനത്ത വില വര്‍ധനയുണ്ടായത്. രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവും, അമേരിക്ക-ചൈന വ്യാപാര യുദ്ധവുമാണ് വില ഉയരാന്‍ കാരണമായിരിക്കുന്നത്. അതേസമയം, സ്വര്‍ണത്തിന്റെ വില വര്‍ധനവ് ഏറ്റവും കൂടുതല്‍ ബാധിയ്ക്കുന്നത് കേരളത്തെയാണ്. ചിങ്ങമാസമായതോടെ കേരളത്തില്‍ വിവാഹസീസണിന്റെ കാലംകൂടിയായതിനാല്‍ സ്വര്‍ണവില വര്‍ധനവ് ആശങ്കയോടെയാണ് മലയാളികള്‍ നോക്കി കാണുന്നത്.
Post Your Comments