ഉപയോഗത്തിനനുസരിച്ച് വ്യത്യസ്ത വസ്തുക്കള്‍ ദൈനംദിനം ജീവിതത്തിന് ആവശ്യമാണ്. എന്നാല്‍ ഓരോ രാജ്യത്തും ഉപയോഗിക്കുന്നത് വ്യത്യസ്ത വസ്തുക്കളാണ്. ഒരു രാജ്യത്ത് ഏറ്റവും ആവശ്യമെന്ന് തോന്നുന്ന ഒന്ന് മറ്റൊരു രാജ്യത്ത് ഉപയോഗപ്രദമാകണമെന്നില്ല. ചില ഉല്‍പ്പന്നങ്ങള്‍ ചില രാജ്യങ്ങളില്‍ ഡിമാന്റ് കൂടുതല്‍ ആയിരിക്കും. എന്നാല്‍ ചില മാനദണ്ഡങ്ങള്‍ പാലിച്ചാലെ ഉല്‍പ്പന്നങ്ങള്‍ക്ക് വിപണി കീഴടക്കാന്‍ സാധിക്കുകയുള്ളു.
ചില രാജ്യങ്ങളില്‍ സുരക്ഷിതമല്ലാത്ത ഉല്‍പ്പന്നങ്ങളില്‍ ചെറിയ വിട്ടുവീഴ്ചകള്‍ക്ക് പോലും നില്‍ക്കാതെ അധികൃതര്‍ നിരോധിച്ചെന്നും വരാം. ഇത്തരത്തില്‍ സുരക്ഷിതമല്ലാത്ത ഉല്‍പ്പന്നങ്ങള്‍ നിരോധിക്കുന്നതില്‍ മുന്നില്‍ തന്നെയാണ് ഇന്ത്യ. എന്നാല്‍ മറ്റു രാജ്യങ്ങള്‍ നിരോധിച്ചിട്ടും ഇന്ത്യക്കാര്‍ ഇപ്പോഴും ദൈന്യംദിന ജീവിതത്തില്‍ ഉപയോഗിക്കുന്ന സാധനങ്ങളുണ്ട്. അത്തരത്തില്‍ മറ്റു രാജ്യങ്ങള്‍ നിരോധിച്ച, എന്നാല്‍ ഇന്ത്യയില്‍ നിരോധിക്കാത്ത ദൈനംദിനം നാം ഉപയോഗിക്കുന്ന സാധനങ്ങള്‍ ഏതൊക്കെയെന്നു നോക്കാം.
READ ALSO: എന്റെ കുഞ്ഞാണ് അവളുടെ വയറ്റിൽ വളരുന്നത്; വിവാഹിതയായ നടിക്കെതിരെ ആരോപണങ്ങളുമായി മുന്‍ കാമുകന്‍
ലൈഫ് ബോയ്
രാജ്യത്ത് ലൈഫ് ബോയ് ഉപയോഗിക്കുന്നവരുടെ എണ്ണം കൂടുതലാണ്. എന്നാല്‍ വിദേശരാജ്യങ്ങളില്‍ ഇത് നിരോധിച്ചിട്ടുണ്ട്.
റെഡ് ബുള്‍
ഹൃദയാഘാതത്തിനും രക്തസമ്മര്‍ദ്ദത്തിനും കാരണമാകുന്നുവെന്ന് കണ്ട് റെഡ്ബുള്‍ എനര്‍ജി ഡ്രിങ്ക്‌സും നിരോധിച്ചു. ഫ്രാന്‍സിലും ഡെന്‍മാര്‍ക്കിലും ലിത്വാനിയയിലും 18 വയസ്സിന് താഴെയുള്ളവരിലാണ് ഇതുകണ്ടെത്തിയത്.
ഡിസ്പ്രിന്‍
ഡിസ്പ്രിന്‍ ആഗോള നിലവാരം പുലര്‍ത്തുന്നില്ലെന്ന കാരണത്താലാണ് നിരോധിച്ചത്. എന്നാല്‍ ഇന്ത്യയില്‍, തലവേദന വന്നാല്‍ ആരെങ്കിലും ആദ്യം എടുക്കുന്നത് തന്നെ ഇതാണ്.
കീടനാശിനി
ഇന്ത്യയില്‍ ഉപയോഗിക്കുന്ന 60 ഓളം കീടനാശിനികള്‍ ആഗോളതലത്തില്‍ നിരോധനമേര്‍പ്പെടുത്തിയവയാണ്. കാരണം ഇവ വിളകളില്‍ ചേര്‍ക്കുമ്പോള്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു.
തിളപ്പിക്കാത്ത പാല്‍
യുഎസ്എയും കാനഡയും വിലയിരുത്തല്‍ അനുസരിച്ച്, തിളപ്പിക്കാത്ത പാലില്‍ ദോഷകരമായ അണുക്കള്‍ ഉണ്ട്, അതിനാല്‍ ഇവിടങ്ങളില്‍ ഇത്തരം പാലുകള്‍ നിരോധിച്ചിരിക്കുകയാണ്. എന്നാല്‍ ഇന്ത്യയില്‍ ഇത്തരം പാലുകളാണ് കൂടുതലും വില്‍ക്കപ്പെടുന്നത്.
ജെല്ലി സ്വീറ്റ്‌സ്
ജെല്ലി സ്വീറ്റ്‌സ് കഴിക്കുമ്പോള്‍ കുട്ടികളില്‍ ശ്വാസം തടസം ഉണ്ടാകുന്നതിനാല്‍ യുഎസ്എ, കാനഡ, ഓസ്‌ട്രേലിയ എന്നിവിടങ്ങളില്‍ ഇത് നിരോധിച്ചു.
സമോസ
സൊമാലിയയില്‍ സമോസ നിരോധിച്ചിരിക്കുന്നു. എന്നാല്‍ ഇന്ത്യയില്‍ മിക്ക റെസ്റ്റോറന്റുകളിലും തന്നെ സമോസയുണ്ട്.
കിന്‍ഡര്‍ ജോയ്
ഉള്ളില്‍ ഒരു കളിപ്പാട്ടം ഉള്ളതിനാല്‍, കിന്റര്‍ ജോയി യുഎസ്എയില്‍ വില്‍ക്കാന്‍ കഴിയില്ല.
ടാറ്റാ നാനോ
ഇന്ത്യന്‍ നിര്‍മ്മിതിയും സാധാരണക്കാരന്റെ കാറുമായ ടാറ്റാ നാനോ മറ്റ് രാജ്യങ്ങളില്‍ വില്‍ക്കാന്‍ കഴിയില്ല, കാരണം കാര്‍ ഇത്ര ചെറുതായതിനാല്‍ പരിക്കുകള്‍ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് അവര്‍ തിരിച്ചറിയുന്നു.
മാരുതി സുസുക്കി 800
മറ്റൊരു ഇന്ത്യന്‍ നിര്‍മ്മിതി കാറാണ് മാരുതി സുസുക്കി 800. ഈ കാര്‍ ലോകമെമ്പാടുമുള്ള സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെടുന്നു, പല രാജ്യങ്ങളിലും ഇത് വില്‍ക്കാന്‍ കഴിയില്ല.
ഡീകോള്‍ഡ് ടോട്ടല്‍
ചുമയ്ക്കും ജലദോഷത്തിനുമുള്ള ഏറ്റവും മികച്ച മരുന്നെന്ന് ഇന്ത്യക്കാര്‍ കരുതുന്ന ഡീകോള്‍ഡ് ടോട്ടല്‍ പല രാജ്യങ്ങളിലും നിലവാരം പുലര്‍ത്താത്തതിനാല്‍ നിരോധിച്ചിരിക്കുന്നു.
നിമുലിഡ്
ഇത് കരളിനെ ദോഷകരമായി ബാധിക്കുമെന്ന് കരുതുന്നതിനാല്‍ യുഎസ്എ, ഓസ്ട്രേലിയ, കാനഡ എന്നിവ ഈ മരുന്ന് നിരോധിച്ചു
Post Your Comments