KeralaLatest NewsNews

ജനങ്ങൾക്ക് നല്ലോണം ഉണ്ണാന്‍ അവസരമൊരുക്കുകയാണ് സർക്കാർ ചെയ്യുന്നത്; മുഖ്യമന്ത്രി

തിരുവനന്തപുരം: വിപണിയില്‍ ഫലപ്രദമായ ഇടപെടല്‍ നടത്തി ജനങ്ങൾക്ക് നല്ലോണം ഉണ്ണാന്‍ അവസരമൊരുക്കുകയാണ് സർക്കാർ ചെയ്യുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇതിന് വേണ്ടി പ്രത്യേക ഓണചന്തകള്‍ സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ എന്നിവ സജജമാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Read also: ടൈറ്റാനിയം കേസ്: അന്വേഷണം സിബിഐക്ക് വിടുന്നത് പിണറായി സർക്കാരിന്റെ മണ്ടൻ തീരുമാനമാണെന്ന് ചെന്നിത്തല

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

കാണം വിറ്റും ഓണം ഉണ്ണണം, മലയാളിയുടെ ഓണസങ്കല്‍പ്പം ഇങ്ങനെയാണ്. ഓണാഘോഷങ്ങള്‍ വിഭവസമൃദ്ധമാക്കാനുള്ള ഉത്സാഹത്തിലാണ് ലോകമെങ്ങുമുള്ള മലയാളികള്‍. ഒരു പ്രളയത്തില്‍ നിന്നുള്ള തിരിച്ചു വരവാണ് കേരളീയരെ സംബന്ധിച്ച്‌ ഈ ഓണം.
വിപണിയില്‍ ഫലപ്രദമായി ഇടപെട്ട് നല്ലോണം ഉണ്ണാന്‍ അവസരമൊരുക്കുകയാണ് സര്‍ക്കാര്‍ ഇത്തവണയും ചെയ്യുന്നത്. ഇതിനായി പ്രത്യേക ഓണചന്തകള്‍ സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ സജജമാക്കിയിട്ടുണ്ട്. ജില്ലാ- താലൂക്ക് കേന്ദ്രങ്ങളിലെ പ്രത്യേക ചന്തകള്‍ക്കൊപ്പം പ്രത്യേക ഓണം മാര്‍ക്കറ്റുകളും സ്‌പെഷ്യല്‍ മിനി ഫെയറുകളും സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ സബ്‌സിഡി നിരക്കില്‍ നിത്യോപയോഗ സാധനങ്ങള്‍ ഈ ഓണചന്തകളില്‍ ലഭ്യമാണ്. സപ്ലൈക്കോ മാര്‍ക്കറ്റില്‍ പ്രധാന നിത്യോപയോഗ സാധനങ്ങള്‍ക്ക് വില വര്‍ധിപ്പിക്കില്ലെന്ന വാഗ്ദാനം സര്‍ക്കാര്‍ കഴിഞ്ഞ മൂന്നു വര്‍ഷമായി പാലിക്കുന്നുണ്ട്. ചില സാധനങ്ങളുടെ വില കുറക്കുകയും ചെയ്തു. പ്രളയം ബാധിക്കാതെ ജനങ്ങള്‍ക്ക് ഓണാഘോഷം സാധ്യമാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button