തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിലെ എസ്.എഫ്.ഐ നേതാക്കളുള്‍പ്പെട്ട പി.എസ്.സി പരീക്ഷാ തട്ടിപ്പില്‍ ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടോ എന്നും ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നു. നേരത്തേ ഇന്‍വിജിലേറ്റര്‍മാരുടെ മൊഴി എടുത്തിരുന്നു. വേണമെങ്കില്‍ ഇവരെ ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് വിളിച്ചു വരുത്തി ചോദ്യം ചെയ്‌തേക്കും.
ALSO READ: ഇറങ്ങേണ്ട സ്ഥലത്ത് സ്റ്റോപ്പില്ലെന്ന് അറിഞ്ഞത് യാത്ര മദ്ധ്യേ; അന്യസംസ്ഥാന തൊഴിലാളികള്‍ ചെയ്‌തത്
പി.എസ്.സി യുടെ മറ്റ് റാങ്ക് പട്ടികകളും അന്വേഷണ പരിധിയില്‍ കൊണ്ടുവരാന്‍ അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥരുടെ പട്ടിക ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം ശേഖരിച്ചിട്ടുണ്ട്.
ALSO READ: കൊച്ചി മെട്രോ: സാമ്പത്തിക തലസ്ഥാനത്തെ പുതിയ മെട്രോ പാതയുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു
യൂണിവേഴ്‌സിറ്റി കോളേജിലെ എസ്.എഫ്.ഐ നേതാവ് ശിവരഞ്ജിത് ഉള്‍പ്പെടെയുള്ളവരും തട്ടിപ്പില്‍ പങ്കാളികളായിരുന്നു. ഇവര്‍ക്ക് പുറത്ത് നിന്ന് സഹായം ലഭിക്കാന്‍ സാധ്യതയുണ്ടോ എന്നാണ് സംഘം പരിശോധിക്കുന്നത്. 2018 ജൂലൈയില്‍ നടന്ന കെ.എ.പി ബെറ്റാലിയന്‍ പോലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷയില്‍ തട്ടിപ്പ് നടന്നിട്ടുണ്ടോ എന്നാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്.
Post Your Comments