ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിന്റെ സ്വാധീനം വീണ്ടെടുക്കാനുള്ള ഭാരിച്ച ഉത്തരവാദിത്വം ഇനി പ്രിയങ്കാഗാന്ധിക്ക്. 2022 ല്‍ നടക്കാനിരിക്കുന്ന യു.പി നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തിന്റെ മുഴുവന്‍ ചുമതലയും പ്രിയങ്കയെ ഏല്‍പ്പിക്കാനാണ് നീക്കമെന്നാണ് സൂചന. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യു.പിയിലെ 80 സീറ്റുകളില്‍ ഒന്നുമാത്രം വിജയിക്കാന്‍ കഴിഞ്ഞ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താനുള്ള ദൗത്യമാകും പ്രിയങ്ക ഗാന്ധിക്ക്.
Read also: രാജ്യത്ത് തൊഴിലില്ലായ്മ രൂക്ഷമാകുന്നു; ബിജെപിക്കെതിരെ പ്രിയങ്ക ഗാന്ധി
അതേസമയം പ്രിയങ്കയെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ റായ്ബറേലിയില്‍നിന്ന് സോണിയ വിജയിച്ചതിന് പിന്നാലെ വോട്ടര്‍മാര്‍ക്ക് നന്ദി രേഖപ്പെടുത്താന്‍ അവര്‍ പ്രിയങ്കയ്‌ക്കൊപ്പം എത്തിയപ്പോഴാണ് മുഖ്യമന്ത്രി സ്ഥാനാര്‍ഥിത്വം സംബന്ധിച്ച ആവശ്യം ഉയര്‍ന്നത്.
Post Your Comments