മുംബൈ : ഗണേഷ ചതുർത്ഥി അവധിക്ക് ശേഷം ഇന്ന് ഓഹരി വിപണിയിൽ വ്യാപാരം തുടങ്ങിയത് നഷ്ടത്തിൽ. സെന്‍സെക്സ് 280 പോയിന്റ് നഷ്ടത്തില്‍ 37053ലും നിഫ്റ്റി 92 പോയിന്റ് നഷ്ടത്തില്‍ 10,931ലുമായിരുന്നു വ്യാപാരം. ബിഎസ്ഇയിലെ 267 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലെത്തിയപ്പോൾ 523 ഓഹരികള്‍ നഷ്ടത്തിലായിരുന്നു. ഐടി ഒഴികെയുള്ള ഓഹരികള്‍ നഷ്ടത്തിലാണ്.സിജി പവര്‍, പവര്‍ഗ്രിഡ്, സിന്‍ഡിക്കേറ്റ് ബാങ്ക്, ടെക് മഹീന്ദ്ര, എച്ച്സിഎല്‍ ടെക്, ഹീറോ മോട്ടോര്‍കോര്‍പ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലെത്തിയപ്പോൾ ഐഒസി, മാരുതി സുസുകി, ബജാജ് ഓട്ടോ, ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി, ഐഷര്‍ മോട്ടോഴ്സ്, ഒബിസി, കാനാറ ബാങ്ക്, എല്‍ആന്റ്ടി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലായി
Post Your Comments