KeralaLatest NewsNews

പിണറായി വിജയന്‍ തന്റെ വിധി എഴുതി കഴിഞ്ഞു.. ഇന്ത്യന്‍ ചരിത്രത്തിലെ അവസാന കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയാകും : രൂക്ഷമായ പ്രതികരണവുമായി പന്തളം രാജകുടുംബം

പത്തനംതിട്ട : ശബരില സ്ത്രീപ്രവേശന വിഷയത്തില്‍ മലക്കം മറിഞ്ഞ സിപിഎമ്മിനും മുഖ്യമന്ത്രിയ്ക്കും എതിരെ ശക്തമായ താക്കീതുമായി പന്തളം രാജകുടുംബം. പിണറായി വിജയന്‍ തന്റെ വിധി എഴുതി കഴിഞ്ഞു.. ഇന്ത്യന്‍ ചരിത്രത്തിലെ അവസാന കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയാകുമെന്നും പന്തളം രാജംകുടുംബം ശശി കുമാര്‍ വര്‍മ. ശബരിമലയിലെ സുപ്രീം കോടതിവിധി നടപ്പാക്കാന്‍ മുഖ്യമന്ത്രി തിടുക്കം കാട്ടിയെന്ന് ശശികുമാരവര്‍മ ആരോപിച്ചു. പിണറായി സര്‍ക്കാര്‍ ശത്രുക്കളെ കാണുന്നതുപോലെയാണ് കേരളത്തിലെ ഹിന്ദുക്കളെ കാണുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Read Also : ശബരിമലവിഷയത്തില്‍ സിപിഎം ജനങ്ങള്‍ക്കൊപ്പം, മുഖ്യമന്ത്രി വിശ്വാസികള്‍ക്കൊപ്പം പക്ഷേ യുവതിപ്രവേശത്തില്‍ നിലപാട് മാറില്ല

അതേസമയം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉണ്ടായ കനത്ത പരാജയത്തെ തുടര്‍ന്ന്, ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ സിപിഎം നിലപാട് മാറ്റിയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ശബരിമലയില്‍ സുപ്രീംകോടതി വിധി നടപ്പിലാക്കുക തന്നെ ചെയ്യുമെന്ന പിണറായി വിജയന്റെ പ്രസ്താവനയെ തുടര്‍ന്നാണ് പന്തളം രാജകുടുംബാംഗം ശശികുമാര്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും രംഗത്ത് എത്തിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button