KeralaLatest NewsNews

കേരളത്തിലെ പാല്‍ ഉല്‍പാദനം കുറഞ്ഞു; പ്രതിസന്ധി നേരിടാന്‍ പുതിയ നീക്കവുമായി മില്‍മ

തിരുവനന്തപുരം: സംസ്ഥാനത്തെ ആഭ്യന്തര പാല്‍ ഉല്‍പാദനം ഗണ്യമായ തോതില്‍ കുറഞ്ഞെന്ന് മില്‍മ. ഓണക്കാലമെത്തുന്നതോടെ പ്രതിസന്ധി പരിഹരിക്കാന്‍ കര്‍ണാടകത്തില്‍ നിന്നും പാല്‍ എത്തിക്കാനുള്ള ഒരുക്കത്തിലാണ് മില്‍മ. ഇതിനായി എട്ട് ലക്ഷം ലിറ്റര്‍ പാലാണ് കര്‍ണാടകത്തില്‍ നിന്നും എത്തിക്കുക. ക്ഷീര കര്‍ഷകരുടെ കൊഴിഞ്ഞുപോക്ക് തടയാന്‍ പാല്‍ വില കൂട്ടാന്‍ നിര്‍ബന്ധിതമായിരിക്കുകയാണ് മില്‍മ.

ALSO READ: അജിനാമോട്ടോയും കളറുകളും കൂടിയ അളവില്‍, ഫ്രീസറില്‍ ആഴ്ചകള്‍ പഴക്കമുള്ള മാംസം, ദിവസങ്ങളായി കുഴച്ചുവെച്ചിരിക്കുന്ന മൈദ; ഹോട്ടലുകളിലെ പിന്നാമ്പുറക്കാഴ്ചകള്‍ കണ്ട് ഞെട്ടി ഉദ്യോഗസ്ഥര്‍

കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ പാലിന്റെ ആഭ്യന്തര ഉല്‍പാദനം പന്ത്രണ്ടര ലക്ഷം ലിറ്ററിനു മുകളിലായിരുന്നു. ഈ വര്‍ഷം അത് 11 ലക്ഷമായി കുറഞ്ഞു. ഓണാഘോഷങ്ങള്‍ കൂടി ആയതോടെ പലയിടത്തും ആവശ്യത്തിന് പാല്‍ നല്‍കാന്‍ കഴിയാത്ത അവസ്ഥയിലാണ് ഇപ്പോള്‍ മില്‍മ. വരും ദിവസങ്ങളിലും പാല്‍ പ്രതിസന്ധി രൂക്ഷമാകും എന്ന സ്ഥിതി വന്നതോടെയാണ് കര്‍ണാടകയുടെ സഹായം തേടുന്നത്.

കര്‍ണാകട ഫെഡറേഷന്റെ സഹായത്താലാണ് മില്‍മ കേരളത്തിലേക്ക് പാലെത്തിക്കുന്നത്. അതിനിടെ ക്ഷീരോല്‍പാദന മേഖലയില്‍ നിന്ന് കര്‍ഷകരുടെ കൊഴിഞ്ഞുപോക്ക് തുടരുകയാണ്. നിലവില്‍ ഒരു ലീറ്റര്‍ പാലിന് മില്‍മ കര്‍ഷകന് നല്‍കുന്നത് 32 രൂപയാണ്. മില്‍മ അവസാനമായി പാല്‍വില വര്‍ധിപ്പിച്ചത് 2017ലായിരുന്നു. അന്ന് 50 കിലോ കാലിത്തീറ്റയുടെ വില 975 രൂപയും ഒരു കിലോ വൈക്കോലിന് എട്ട് രൂപയുമായിരുന്നു. ഇപ്പോഴത് യഥാക്രമം 1300ഉം 15 രൂപയുമായി. ദിവസവും 45 മുതല്‍ 50 രൂപ വരെ നഷ്ടത്തിലാണ് കൃഷിയെന്ന് ക്ഷീരകര്‍ഷകര്‍ പറയുന്നു. അതേസമയം പാല്‍വില കൂട്ടാനുള്ള നടപടികളുമായി മില്‍മ മുന്നോട്ടുപോകുകയാണ്.

ALSO READ: സംസ്ഥാനത്ത് അന്തരീക്ഷമലിനീകരണത്തിന് ഏറ്റവും കൂടുതല്‍ കാരണമായ പൊടിപടലങ്ങളുടെ അളവ് ക്രമാതീതമായി വര്‍ധിയ്ക്കുന്നതായി റിപ്പോര്‍ട്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button