തിരുവനന്തപുരം: സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് പണം തട്ടാന്‍ ശ്രമിച്ച സംഘം അറസ്റ്റില്‍. തിരുവനന്തപുരം അമ്പൂരി സ്വദേശി അഭിരാമും 2 സുഹൃത്തുക്കളുമാണ് പേരൂര്‍ക്കട പോലീസിന്റെ പിടിയിലായത്. കേശവദാസപുരത്ത് പ്രവര്‍ത്തിക്കുന്ന നവജീവന്‍ പ്രകൃതി ചികില്‍സാലയത്തില്‍ എത്തി സ്‌പെപെഷ്യല്‍ ബ്രാഞ്ചിലെ ഉദ്യോഗസ്ഥരാണെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിക്കുകയായിരുന്നു. ഇന്നലെ രാത്രി യാണ് സംഭവം.
ALSO READ: നിങ്ങള്‍ വിവാഹത്തിനുള്ള തയ്യാറെടുപ്പിലാണോ?; എങ്കില്‍ ഈ കാര്യങ്ങള്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കണം
ഇന്നലെ വൈകുന്നേരം ആറ് മണിയോടെയാണ് അഭിരാമും കൂട്ടാളികളും നവജീവനിലെത്തുന്നത്. സ്പഷ്യെല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരാണെന്ന് പരിചയപ്പെടുത്തിയ സംഘം സ്ഥാപനം വ്യാജമാണെന്നും പ്രശ്‌നം ഒതുക്കാന്‍ മൂന്ന് ലക്ഷം രൂപ വേണമെന്നും ആവശ്യപ്പെട്ടു. ആശുപത്രി ഉടമ ഡോ നാസുമുദ്ദിനെ രണ്ട് മണിക്കൂറോളം ഇവര്‍ തടഞ്ഞുവെച്ചു. എന്നാല്‍, സംശയം തോന്നിയ ഡോക്ടര്‍ ഇവരോട് ഐഡി കാര്‍ഡ് ചോദിച്ചു. ഇതോടെ ഇവര്‍ അക്രമാസക്തരായി. തുടര്‍ന്ന് ആശുപത്രി അധികൃതര്‍ പേരൂര്‍ക്കട പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പോലീസ് എത്തി അറസ്റ്റ് ഉള്‍പ്പെടെയുള്ള തുടര്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. പ്രതികള്‍ ഇത്തരത്തില്‍ കേരളത്തിലുടനീളം നിരവധി തട്ടിപ്പുകള്‍ നടത്തിയിട്ടുള്ളതായാണ് പോലീസ് കരുതുന്നത്.
ALSO READ: നിങ്ങള്‍ വിവാഹത്തിനുള്ള തയ്യാറെടുപ്പിലാണോ?; എങ്കില്‍ ഈ കാര്യങ്ങള്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കണം
സീറ്റ് ബെല്‍റ്റ് ഇടാതെ വാഹനമോടിച്ച പോലീസുകാരെ പിന്തുടര്‍ന്ന് സീറ്റ് ബെല്‍റ്റ് ധരിപ്പിച്ച് കയ്യടി നേടിയ വ്യക്തിയാണ് അഭിരാം. ഇത് വന്‍ വാര്‍ത്തയാകുകയും ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിലടക്കം വൈറലാവുകയും ചെയ്തിരുന്നു.
Post Your Comments