Latest NewsKeralaNews

കേരള പോലീസ് വെബ് സൈറ്റിൽ നിന്നും എഫ്ഐആറിന്റെ പകർപ്പുകൾ ഇനി ഡൗൺലോഡ് ചെയ്യാം

കേരള പോലീസ് വെബ് സൈറ്റിൽ നിന്നും FIR ന്റെ പകർപ്പുകൾ ഇനി വേഗത്തിൽ ഡൗൺലോഡ് ചെയ്യാം. തങ്ങളുടെഫേസ്ബുക്ക് പേജിലൂടെ കേരള പോലീസ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ലൈംഗിക കുറ്റകൃത്യങ്ങൾ, കലാപം, ഭീകരവാദം തുടങ്ങിയ വിഭാഗത്തിലെ കുറ്റകൃത്യങ്ങൾ, പോക്സോ ആക്ടിന് കീഴിലുള്ള കുറ്റകൃത്യങ്ങൾ എന്നിവ പോലുള്ള സെൻസിറ്റീവ് അല്ലാത്ത ക്രൈമുകളുടെ എഫ്ഐആറുകളാണ് ഡൗൺലോഡ് ചെയ്യാൻ കഴിയുക.

Read also: ‘ഫൈന്‍ പഴയതല്ല പിള്ളേച്ചാ’; ട്രാഫിക് ബോധവത്കരണത്തിന് വേറിട്ട മാര്‍ഗവുമായി പോലീസ്

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;

കേരള പോലീസ് വെബ് സൈറ്റിൽ നിന്നും FIR ന്റെ പകർപ്പുകൾ ഇനി വേഗത്തിൽ ഡൗൺലോഡ് ചെയ്യാം. തുണ സിറ്റിസൺ പോർട്ടലിലൂടെ ലഭ്യമായിരുന്ന സംവിധാനം പരിഷ്കരിച്ചതിലൂടെയാണ് എളുപ്പത്തിൽ ഡൗൺലോഡ് ചെയ്യാനാകുന്നത്. ലൈംഗിക കുറ്റകൃത്യങ്ങൾ, കലാപം, ഭീകരവാദം തുടങ്ങിയ വിഭാഗത്തിലെ കുറ്റകൃത്യങ്ങൾ, പോക്സോ ആക്ടിന് കീഴിലുള്ള കുറ്റകൃത്യങ്ങൾ എന്നിവ പോലുള്ള സെൻസിറ്റീവ് അല്ലാത്ത ക്രൈമുകളുടെ FIR പോലീസ് വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാം.

www.keralapolice.gov.in/fir എന്ന ലിങ്കിൽ പ്രവേശിക്കുക.

Year of registration of FIR തിരഞ്ഞെടുക്കുക (2016 മുതലുള്ള FIR ലഭ്യമാണ് )

Select Police district

പോലീസ് സ്റ്റേഷൻ തിരഞ്ഞെടുക്കുക.

സെക്യൂരിറ്റി കോഡ് നൽകിയ ശേഷം SEARCH FIR ക്ലിക്ക് ചെയ്യുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button