കൊച്ചി: കൊച്ചി മെട്രോയുടെ പുതിയ പാതയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. മഹാരാജാസ് മുതല്‍ തൈക്കൂടം വരെയുള്ള മെട്രോ പാതയില്‍ അഞ്ച് സ്റ്റേഷനുകളാണുള്ളത്. യാത്രക്കാർക്കുള്ള സർവീസ് നാളെ രാവിലെ ആറിന് ആരംഭിക്കും.
കടവന്ത്ര രാജീവ്ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ രാവിലെ 11.30ന് നടന്ന ചടങ്ങിൽ കേന്ദ്ര നഗരവികസന മന്ത്രി ഹർദീപ് സിങ് പുരി അധ്യക്ഷനായി. വിശിഷ്ടാതിഥികള്‍ മെട്രോ യാത്രയും നടത്തി. ഇതിനു പുറമേ രണ്ട് സർവീസുകൾ മാത്രമേ, ഉദ്ഘാടന ദിവസം ഉണ്ടായിരിക്കൂ.
ALSO READ: അമ്മയെ വിവാഹം കഴിക്കാന്‍ മകനെ തട്ടിക്കൊണ്ടുപോയി; അരങ്ങേറിയത് നാടകീയ രംഗങ്ങള്‍
മഹാരാജാസ് കോളജിൽനിന്നു സൗത്ത്, കടവന്ത്ര, എളംകുളം സ്റ്റേഷനുകളിലേക്ക് 10 രൂപയും വൈറ്റില തൈക്കൂടം സ്റ്റേഷനുകളിലേക്ക് 20 രൂപയുമാണ് ചാർജ്. തൈക്കൂടത്ത് നിന്ന് ആലുവയിലേക്ക് 60 രൂപയാണ് ടിക്കറ്റ് നിരക്ക്. 53 മിനിറ്റിനുള്ളിൽ സഞ്ചരിച്ചെത്താമെന്നതാണു പ്രത്യേകത.
Post Your Comments