KeralaLatest NewsNews

കെ.ആര്‍ ഇന്ദിരക്കെതിരെ കേസെടുത്തു

തൃശൂര്‍•സമൂഹ മാധ്യമത്തില്‍ പരസ്യമായി മുസ്ലീംവിരുദ്ധ പരാമര്‍ശം നടത്തിയ ആകാശവാണി പ്രോഗ്രാം ഡായറക്ടര്‍ കെ ആര്‍ ഇന്ദിരക്കെതിരെ പോലീസ് കേസെടുത്തു. അസമിലെ പൗരത്വ പട്ടികയുമായി ബന്ധപ്പെട്ടുള്ള ഫേസ്ബുക്ക് പോസ്റ്റിലാണ് ഇന്ദിര മുസ്ലീങ്ങളെ വംശീയമായി അവഹേളിക്കുന്ന വിധത്തില്‍ കമന്റ് ചെയ്തത്.

താത്തമാര്‍ പന്നി പെറുംപോലെ പെറ്റുകൂട്ടുകയാണെന്നും അതിന് പൈപ്പ് വെള്ളത്തില്‍ ഗര്‍ഭ നിരോധന മരുന്ന് കലര്‍ത്തി വിടണമെന്നുമായിരുന്നു ഇന്ദിരയുടെ പരാമര്‍ശം. സംഭവം വിവാദമായതോടെ പോസ്റ്റുകള്‍ കെ ആര്‍ ഇന്ദിര നീക്കം ചെയ്തിട്ടുണ്ട്.

കൊടുങ്ങല്ലൂര്‍ പോലീസാണ് കേസെടുത്തത്. മതസ്പര്‍ദ്ധ വളര്‍ത്താന്‍ ശ്രമിച്ചതിന് ഐപിസി 153 എ പ്രകാരം ജാമ്യമില്ലാ വകുപ്പും സോഷ്യല്‍മീഡിയയിലൂടെ അപകീര്‍ത്തികരമായ പ്രചരണം നടത്തിയതിന് 120 ഒ വകുപ്പും ചുമത്തിയാണ് പോലീസ് കേസെടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button