ദുബായ്: കാർ പാർക്കിങ് തർക്കത്തെ ചൊല്ലി 75 വയസുള്ള വ്യവസായിയുടെ രണ്ടു ഭാര്യമാർ കോടതിയിൽ. രണ്ടു ഭാര്യമാരും ഇദ്ദേഹവും ഒരു ഫ്ലാറ്റിൽ തന്നെയാണ് താമസിക്കുന്നത്. ആ ഫ്ലാറ്റിലുള്ള കാർ പാർക്കിങ് സ്ഥലത്തെ ചൊല്ലിയുള്ള തർക്കമാണ് ഇവരെ കോടതിയിൽ എത്തിച്ചത്. രണ്ട് ഭാര്യമാരും ഇറാനികളാണ്. കേസ് മെയ് 11 നാണ് അൽ ഖുസൈസ് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്യപ്പെട്ടത്.
ALSO READ: മുൻ ഭർത്താവിന്റെ ഭാര്യയെ അപമാനിച്ചു, യു എ ഇയിൽ യുവതി അറസ്റ്റിൽ
ഭാര്യമാരിൽ ഒരാളായ 25 വയസുള്ള യുവതി 37 കാരിയുടെ കാറിന് തീകൊളുത്തുമെന്ന് ഭീഷണിപ്പെടുത്തി. 37 കാരിയുടെ മകൻ ഇവർ ഭീഷണിപ്പെടുത്തുന്നതിന് സാക്ഷിയാണ്. ശാരീരിക ആക്രമണം, വാക്കാലുള്ള ദുരുപയോഗം, ഭീഷണിപ്പെടുത്തൽ എന്നീ കുറ്റങ്ങൾ ചുമത്തി ദുബായ് കോർട്ട് ഓഫ് ഫസ്റ്റ് ഇൻസ്റ്റൻസ് കോടതിയാണ് കേസെടുത്തത്.
ALSO READ: പെണ്‍വാണിഭം: യു.എ.ഇയില്‍ നാല് പ്രവാസികള്‍ പിടിയില്‍
അതേസമയം ഭർത്താവ് രണ്ടാം ഭാര്യയെ ശാരീരികമായി ആക്രമിക്കുകയും അപമാനിക്കുകയും ചെയ്‌തെന്നും ഇവർ കോടതിയിൽ വ്യക്തമാക്കി.
Post Your Comments