ന്യൂഡല്‍ഹി : മെട്രോ ട്രെയിനിനു മുന്നില്‍ ചാടി യുവതി ആത്മഹത്യ ചെയ്തു. ന്യൂഡല്‍ഹിയിലാണ് സംഭവം. ന്യൂഡല്‍ഹിയിലെ ജന്ദേവാലന്‍ സ്‌റ്റേഷനിലെ ബ്‌ളൂലൈനിലാണ് ഇന്ന് രാവിലെ എട്ട് മണിയോടെ യാത്രക്കാരെ ഞെട്ടിച്ച് യുവതി മെട്രോ ട്രെയിനിനു മുന്നില്‍ ചാടിയത്. മെട്രോ ട്രെയിനിനു മുന്നിലേയ്ക്ക് യുവതി എടുത്തു ചാടിയതാണെന്ന് മെട്രോ സ്‌റ്റേഷന്‍ അധികൃതര്‍ മൊഴി നല്‍കിയിട്ടുണ്ടെങ്കിലും അത് അപകടമാകാനുള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല.
സംഭവത്തെ തുടര്‍ന്ന് ജന്ദേവാലന്‍ സ്റ്റേഷനില്‍ നിന്ന് ഇന്ദ്രപ്രസ്ഥയിലേയ്ക്കും കീര്‍ത്തി നഗറിലേയ്ക്കുള്ള സര്‍വീസുകള്‍ തടസപ്പെട്ടു. എന്നാല്‍ മറ്റു സര്‍വീസുകള്‍ക്ക് മുടക്കമുണ്ടായില്ലെന്ന് മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ ട്വീറ്റ് ചെയ്തു.
ഇക്കഴിഞ്ഞ ജൂലായില്‍ 25 വയസുള്ള വിവാഹിതയായ സ്ത്രി മെട്രോ ട്രെയിനിനു മുന്നിലേയ്ക്ക് എടുത്തുചാടി ആത്മഹത്യ ചെയ്തിരുന്നു.
Post Your Comments