തൃശൂര്‍ : കാശ്മീരിന് സ്വയംഭരണ പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ കേന്ദ്രസര്‍ക്കാറിനെതിരെ രാജ്യവിരുദ്ധ നടപടിയുമായി തൃശൂര്‍ കോര്‍പ്പറേഷന്‍. കേന്ദ്രത്തിന്റെ നടപടിയില്‍ പ്രമേയം അവതരിപ്പിച്ച് പ്രതിഷേധിച്ചു.
കോഴിക്കോട് കോര്‍പ്പറേഷനു പിന്നാലെയാണ് തൃശൂര്‍ കോര്‍പ്പറേഷനും രാജ്യവിരുദ്ധ നടപടിയുമായി മുന്നോട്ടു നീങ്ങിയത്. സിപിഎം ഭരിക്കുന്ന കോര്‍പ്പറേഷനില്‍ കോണ്‍ഗ്രസ് കൗണ്‍സിലറാണ് പ്രമേയം അവതരിപ്പിച്ചത്. ശനിയാഴ്ച നടന്ന കൗണ്‍സില്‍ യോഗത്തിലാണ് രാജ്യമോട്ടാകെ ഹര്‍ഷാരവത്തോടെ സ്വീകരിച്ച കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ തൃശൂര്‍ കോര്‍പറേഷന്‍ രംഗത്തെത്തിയത്. ജമ്മു കശ്മീരിനു പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയുടെ 370-ാം ആര്‍ട്ടിക്കിള്‍ പിന്‍വലിച്ചതില്‍ തൃശൂര്‍ കോര്‍പറേഷന്‍ പ്രമേയം അവതരിപ്പിച്ച് പ്രതിഷേധിച്ചു.
കേന്ദ്ര സര്‍ക്കാരിന്റെത് ജനാധിപത്യ വിരുദ്ധ നടപടിയാണെന്നും കശ്മീര്‍ ജനതയോടുള്ള വാഗ്ദാനലംഘനമാണെന്നും പ്രമേയത്തില്‍ വിമര്‍ശിക്കുന്നു. ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ചത് രാഷ്ട്രീയ നീക്കമാണെന്നും കൗണ്‍സില്‍ വിലയിരുത്തുന്നുണ്ട്.
Post Your Comments