തിരുവനന്തപുരം: കടലാസില്‍ ഉള്ള ഉത്തരവുകള്‍ ഇനി പഴങ്കഥ. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പെന്‍ഷന്‍, ഗ്രാറ്റുവിറ്റി, കമ്മ്യുട്ടേഷന്‍ എന്നിവ അനുവദിച്ചാല്‍ ഇനി മുതല്‍ അക്കൗണ്ടന്റ് ജനറല്‍ ഓഫീസില്‍ നിന്ന് കടലാസ് ഉത്തരവ് അയക്കുന്നതിന് പകരം അപേക്ഷകന്റെ ഫോണില്‍ എസ്.എം.എസ് ആണ് വരിക. എസ്.എം.എസ്. ലഭിച്ചാല്‍ തിരിച്ചറിയല്‍ കാര്‍ഡുമായി ബന്ധപ്പെട്ട ട്രഷറിയെ സമീപിച്ചാല്‍ മതി. പെന്‍ഷന് അപേക്ഷിക്കാനുള്ള പ്രിസം എന്ന സോഫ്റ്റ്വേറില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മൊബൈല്‍ നമ്പരിലാണ് സന്ദേശം ലഭിക്കുക.
READ ALSO: തുഷാര്‍ വെള്ളാപ്പള്ളിയെ സംഘടനയില്‍ നിന്ന് പുറത്താക്കാന്‍ ഒരു വിഭാഗം രംഗത്ത്
മെസേജിന്റെ പകര്‍പ്പ് ട്രഷറി ഓഫീസര്‍ക്കും ലഭിച്ചിട്ടുണ്ടാവും. പ്രിസം മുഖേന സമര്‍പ്പിക്കുന്ന പെന്‍ഷന്‍ പ്രൊപ്പോസലിനോടൊപ്പം ഇ-പെന്‍ഷന്‍ ബുക്കിന്റെ പകര്‍പ്പും സെപ്റ്റംബര്‍ 1 മുതല്‍ നല്‍കേണ്ടതില്ല. നടപടിക്രമങ്ങള്‍ പൂര്‍ണമായും ഓണ്‍ലൈനാക്കി പെന്‍ഷന്‍ വിതരണം ത്വരിതപ്പെടുത്താന്‍ ധനവകുപ്പ് ഇറക്കിയ ഉത്തരവിലാണ് ഈ മാറ്റങ്ങള്‍. അതേസമയം പെന്‍ഷന്‍ അപേക്ഷയുടെ തല്‍സ്ഥിതി അറിയാന്‍ ksemp.agker.cag.gov.in എന്ന വെബ്സൈറ്റ് പരിശോധിച്ചാല്‍ മതി.
Post Your Comments