Latest NewsInternational

ഇന്ത്യക്കെതിരെ വീണ്ടും പ്രകോപനവുമായി പാക്കിസ്ഥാന്‍ മന്ത്രി

ഇസ്ലാമാബാദ്: ഇന്ത്യക്കെതിരെ വീണ്ടും പ്രകോപനവുമായി പാക്കിസ്ഥാന്‍ റെയില്‍വെ മന്ത്രി റാഷിദ് അഹമ്മദ്. ഇന്ത്യയെ നശിപ്പിക്കാന്‍ ശേഷിയുള്ള സ്മാര്‍ട്ട് ബോംബുകള്‍ പാക്കിസ്ഥാന്‍റെ കൈവശമുണ്ടെന്നും, പാക്കിസ്ഥാന്‍ ഈ ആണവബോംബ് വര്‍ഷിച്ചാല്‍ ഇന്ത്യയെ 22 കഷണങ്ങളാക്കി മാറ്റാമെന്നുമായിരുന്നു മന്ത്രിയുടെ ഭീഷണി. ഇന്ത്യയിലെ ഏത് പ്രദേശത്തെയും ലക്ഷ്യവയ്ക്കാനും തകര്‍ക്കാനും ശേഷിയുള്ള 125 – 250 ഗ്രാം ആറ്റം ബോംബുകള്‍ പാക്കിസ്ഥാന്‍റെ കൈയ്യിലുണ്ടെന്നു ഓര്‍ക്കണമെന്നും പാക്ക് മന്ത്രി പറഞ്ഞു. ഇന്ത്യ-പാക്ക് അതിര്‍ത്തി പ്രശ്നങ്ങള്‍ രൂക്ഷമായതോടെ ഇന്ത്യക്കെതിരെ തുടര്‍ച്ചയായി പ്രകോപനം നടത്തുന്ന മന്ത്രിയാണ് റാഷിദ് അഹമ്മദ്.

Also read : ദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തി പാക്കിസ്ഥാൻ; പ്രധാനമന്ത്രി ഇമ്രാൻ ഖാനെ ശപിച്ച് പാക്ക് ജനത

കഴിഞ്ഞ ദിവസം ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി എടുത്തുകളഞ്ഞ സര്‍ക്കാര്‍ നടപടിയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിക്കുന്നതിനിടയില്‍ റാഷിദിന് മൈക്കില്‍ നിന്ന് ഷോക്കേറ്റിരുന്നു ഇസ്ലാമാബാദില്‍ ഒരു റാലിയില്‍ പ്രസംഗിക്കുകവെയായിരുന്നു സംഭവം. ഇതിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button