Latest NewsKerala

ലിറ്റര്‍ കണക്കിന് വിദേശ മദ്യം സൂക്ഷിക്കുന്നതിന് വീട്ടിലെ കിടപ്പ് മുറിയിലെ തറയില്‍ പ്രത്യേക രഹസ്യ അറകള്‍ : പ്രതി കുടുങ്ങിയത് രഹസ്യ വിവരത്തെ തുടര്‍ന്ന്

കോഴിക്കോട്: ലിറ്റര്‍ കണക്കിന് വിദേശ മദ്യം സൂക്ഷിക്കുന്നതിന് വീട്ടിലെ കിടപ്പ് മുറിയിലെ തറയില്‍ പ്രത്യേക രഹസ്യ അറകള്‍ . തറയില്‍ മാത്രമല്ല മേശക്കടിയിലും കട്ടിലനടിയിലുപം അറകളള്‍. കോഴിക്കോടാണ് സംഭവം. പ്രത്യേക അറകളുണ്ടാക്കി മദ്യം സൂക്ഷിച്ച നന്‍മണ്ട സ്വദേശി ദാസനാണ് പിടിയിലായത്. ആവശ്യക്കാരെന്ന വ്യാജേന ഫോണ്‍ വഴി ഇടപാടുറപ്പിച്ചാണ് എക്‌സൈസ് സംഘം ദാസനെ വലയിലാക്കിയത്. വിശദമായ ചോദ്യം ചെയ്യലിലാണ് വീട്ടിനുള്ളിലെ മദ്യക്കലവറ കണ്ടെത്തിയത്.

Read Also : ജപ്തി ഭീഷണിയില്‍ കുടുംബം; വായ്പയെടുത്ത് നിര്‍മ്മിച്ച വീട് അപകടാവസ്ഥയിലും

കിടപ്പുമുറിയില്‍ പ്രത്യേക പ്രതലമുണ്ടാക്കിയും കട്ടിലിനടിയിലും മേശയ്ക്കടിയിലും രഹസ്യ അറയുണ്ടാക്കിയുമാണ് ദാസന്‍ മദ്യം സൂക്ഷിച്ചിരുന്നത്. മാഹിയില്‍ നിന്നും ബവ്‌റിജസ് ചില്ലറ വില്‍പനകേന്ദ്രങ്ങള്‍ വഴിയുമാണ് മദ്യം ശേഖരിച്ചിരുന്നത്. കൂടിയ വിലയ്ക്ക് പതിവ് ഇടപാടുകാര്‍ക്ക് കൈമാറുന്നതായിരുന്നു രീതി. രഹസ്യ വിവരത്തെത്തുടര്‍ന്ന് ദാസന്‍ ഒരാഴ്ചയായി ചേളന്നൂര്‍ എക്‌സൈസ് ഇന്‍സ്‌പെക്ടറുടെ നിരീക്ഷണത്തിലായിരുന്നു. ഇരുപത്തി അഞ്ച് ലിറ്റര്‍ അളവുള്ള അന്‍പത് മദ്യക്കുപ്പികളാണ് കണ്ടെടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button