ന്യൂ ഡൽഹി : ഐഎൻഎക്സ് മീഡിയ അഴിമതി കേസിലെ സിബിഐ അറസ്റ്റിനെതിരെ പി ചിദംബരം നൽകിയ ഹർജി ഇന്ന് സുപ്രീംകോടതിയിൽ. ജസ്റ്റിസ് ബാനുമതി അധ്യക്ഷയായ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്. സിബിഐ കേസിൽ മുൻകൂർ ജാമ്യം തേടിയുള്ള ചിദംബരത്തിന്റെ ഹർജി നേരത്തെ സുപ്രീംകോടതി തള്ളിയിരുന്നു. കേസ് ചൂണ്ടിക്കാട്ടി ഇന്നുവരെയാണ് ചിദംബരത്തെ സിബിഐ കസ്റ്റഡിയിൽ വിട്ടത്. കസ്റ്റഡി കാലാവധി തീരുന്നതിനാൽ ഇന്ന് ചിദംബരത്തെ പ്രത്യേക സിബിഐ കോടതിയിൽ ഹാജരാക്കും.
Also read : രാഷ്ട്രീയത്തില്‍ അഭിനയിക്കേണ്ട കാര്യമുള്ളതായി വിശ്വസിക്കുന്നില്ല; സ്‌മൃതി ഇറാനി
മുൻകൂർ ജാമ്യം നിഷേധിച്ച ഡൽഹി ഹൈക്കോടതി വിധിക്കെതിരെ സമർപ്പിച്ച മുൻകൂർ ജാമ്യ ഹർജിയിൽ സെപ്റ്റംബർ 5നു വിധി പറയുമെന്നതിനാൽ അതുവരെ എൻഫോഴ്‍സ്മെന്‍റ് ചിദംബരത്തെ അറസ്റ്റ് ചെയ്യരുതെന്ന നിർദേശമാണ് സുപ്രീംകോടതി നൽകിയത്. കൂടാതെ ചിദംബരത്തിനെതിരായ തെളിവുകൾ എൻഫോഴ്‍സ്മെന്‍റ് കഴിഞ്ഞ ദിവസം സുപ്രീംകോടതിയിൽ നൽകിയിരുന്നു.
Post Your Comments