Latest NewsAutomobile

രാജ്യത്തെ വാഹന വിപണി കൂപ്പുകുത്തുന്നു; ട്രാക്ടറിനും ആവശ്യക്കാരില്ല

ന്യൂഡല്‍ഹി: തകര്‍ച്ചയില്‍ നിന്നും കരകയറാനാകാതെ രാജ്യത്തെ വാഹന വിപണി. ഈ വര്‍ഷം ഏപ്രില്‍ മതല്‍ ജൂണ്‍ വരെയുള്ള കാലഘട്ടത്തില്‍ മറ്റ് വാഹനങ്ങള്‍ക്കൊപ്പം രാജ്യത്തെ ട്രാക്ടര്‍ വില്‍പ്പനയിലും വന്‍ ഇടിവ് രേഖപ്പെടുത്തി. ട്രാക്ടര്‍ വില്‍പ്പനയില്‍ 14.1 ശതമാനത്തിന്റെ ഇടിവാണ് ഈ വര്‍ഷം ഉണ്ടായത്. കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍ ഉണ്ടായ ഏറ്റവും വലിയ ഇടിവാണിത് എന്നാണ് കണക്ക്. ഇന്ത്യന്‍ ഗ്രാമീണ മേഖലയിലും സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നു എന്നതിന്റെ തെളിവുകളാണ് ട്രാക്ടര്‍ വില്‍പ്പനയുടെ ഇടിവിലൂടെ വ്യക്തമാകുന്നതെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം.

ALSO READ: കാശ്മീര്‍ വിഷയത്തില്‍ രാജ്യവിരുദ്ധ നടപടിയുമായി തൃശൂര്‍ കോര്‍പ്പറേഷന്‍ : കേന്ദ്രസര്‍ക്കാറിനെതിരെ എതിര്‍പ്പ് : കേന്ദ്രത്തിന്റെ നടപടിയില്‍  പ്രതിഷേധം

അതേസമസം 2019 ഓഗസ്റ്റ് മാസത്തെ വാഹന വില്‍പ്പന കണക്കുകളും പുറത്തുവന്നിട്ടുണ്ട്. ആഭ്യന്തര വാഹന നിര്‍മ്മാതാക്കളില്‍ പ്രമുഖരായ മാരുതി സുസുക്കിയുടെ വില്‍പ്പനയില്‍ കനത്ത ഇടിവാണ് ഓഗസ്റ്റിലും. 32.7 ശതമാനം ഇടിവ്. 2018 ഓഗസ്റ്റില്‍ കമ്പനി 1,58,189 വാഹനങ്ങള്‍ വിറ്റിരുന്നു. എന്നാല്‍ ഈ വര്‍ഷം ഇത് 1,06,413 ആയി കുറഞ്ഞു. കഴിഞ്ഞ മാസങ്ങളിലും വില്‍പ്പനയില്‍ ഗണ്യമായ കുറവാണ് മാരുതി നേരിട്ടത്. മാരുതിയുടെ ആഭ്യന്തര വില്‍പ്പനയില്‍ 34.3 ശതമാനം ഇടിഞ്ഞു. അള്‍ട്ടോ, പഴയ വാഗണ്‍ ആര്‍ മോഡലുകളുടെ വില്‍പ്പനയില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 71.8 ശതമാനത്തിന്റെ കുറവാണ് കമ്പനി നേരിട്ടത്. കഴിഞ്ഞവര്‍ഷം ഇതേ കാലയളവില്‍ പ്രസ്തുത മോഡലുകളുടെ 35895 യൂണിറ്റുകളാണ് വിറ്റതെങ്കില്‍ ഈ മാസം വെറും 10123 എണ്ണം മാത്രമാണ് വില്‍പ്പന നടത്തിയത്.

ALSO READ: അച്ഛന്‍ വീണ് കിടപ്പിലായതോടെ നാടകരംഗം വിട്ടു, ഭര്‍ത്താവും രോഗബാധിതനായതോടെ വരുമാനം നിലച്ചു; ആത്മഹത്യയുടെ വക്കിലാണെന്ന് വെളിപ്പെടുത്തി നടി

പുതിയ വാഗണ്‍ ആര്‍, ഇഗ്‌നിസ്, സ്വിഫ്റ്റ്, സെലേരിയോ, ഡിസയര്‍, ബലേനോ തുടങ്ങിയ കോംപാക്ട് പതിപ്പുകളെല്ലാം കൂടി 54274 യൂനിറ്റുകള്‍ വിറ്റു. 2018 ഓഗസ്റ്റില്‍ ഈ വാഹനങ്ങളുടെ വില്‍പ്പന 71364 യൂനിറ്റുകളായിരുന്നു. 23.9 ശതമാനമാണ് ഇടിവ്. ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ഹോണ്ടയുടെ വില്‍പ്പന 51.28 ശതമാനം ഇടിഞ്ഞപ്പോള്‍ മറ്റൊരു ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ടൊയോട്ടയുടെ വില്‍പ്പനയും 21 ശതമാനത്തോളം ഇടിഞ്ഞു. ആഭ്യന്തര വാഹന നിര്‍മ്മാതാക്കളില്‍ പ്രമുഖരായ ടാറ്റക്കും മഹീന്ദ്രക്കുമൊക്കെ വന്‍തിരിച്ചടി നേരിട്ടിരുന്നു. ടാറ്റക്ക് 49 ശതമാനവും മഹീന്ദ്രക്ക് 26 ശതമാനവും ഇടിവാണ് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് രേഖപ്പെടുത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button