Latest NewsKerala

മോഹനന്‍ വൈദ്യര്‍ക്കെതിരെ കൂടുതൽ പരാതികൾ

തിരുവനന്തപുരം: മോഹനന്‍ വൈദ്യര്‍ക്കെതിരെ കൂടുതൽ പരാതികൾ. സോഷ്യൽ മീഡിയ വഴി അമിത അവകാശവാദങ്ങളിലൂടെ ഗുരുതരമായ രോഗങ്ങള്‍ക്ക് വരെ ചികിത്സിച്ചിരുന്നുവെന്ന് ചൂണ്ടിക്കാട്ടി ക്യാപ്സ്യൂൾ കേരളയാണ് കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ബന്ധപ്പെട്ട വകുപ്പുകൾക്ക് പരാതി നൽകിയിരിക്കുന്നത്. ക്യാൻസർ, കരൾ രോഗങ്ങൾ, വൃക്ക രോഗങ്ങൾ തുടങ്ങി കുട്ടികളിലെ ജനിതക വൈകല്യങ്ങൾ വരെയുള്ള അതീവ ശ്രദ്ധയും, പരിചരണവും ആവശ്യമുള്ള രോഗങ്ങൾ വരെ മോഹനൻ വൈദ്യർ ചികിത്സിച്ചുവെന്നാണ് പരാതിയിൽ വ്യക്തമാക്കുന്നത്.

Read also: തനിക്ക് കാൻസർ വന്നത് സ്വയംഭോഗം ചെയ്‌തതിനാൽ; മോഹനന്‍ വൈദ്യരുടെ കണ്ടുപിടിത്തം ചൂണ്ടിക്കാട്ടി നന്ദു മഹാദേവ

2018 ഏപ്രിൽ 13ലെ സുപ്രീംകോടതി വിധി പ്രകാരം മതിയായ യോഗ്യത ഇല്ലാതെ നാട്ടുവൈദ്യം, പാരമ്പര്യ വൈദ്യം എന്നീ പേരുകളിൽ അദ്ദേഹം നടത്തിവരുന്ന ചികിത്സ നിയമ വിരുദ്ധവുമാണ്. രോഗാവസ്ഥകളിൽ ശരീരത്തിൽ നടക്കുന്ന രാസ ജൈവ പ്രക്രിയകൾ സങ്കീർണ്ണമായതിനാൽ ആവശ്യമായ പഠനവും, തുടർ നിരീക്ഷണം നടത്താനുള്ള കഴിവും ആവശ്യമാണ്. എന്നാൽ അദ്ദേഹത്തിന് ആ അറിവില്ലെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. മോഹനൻ നായരുടെ അവകാശവാദങ്ങളിൽ കുടുങ്ങി ശരിയായ ചികിത്സ നിഷേധിക്കപ്പെട്ടവരുടെ വിവരങ്ങളും പരാതിക്കൊപ്പം ഉണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button