ഒരു സ്ത്രീ ഗര്‍ഭിണിയാകുന്നതോടെ വീട്ടുകാരും എന്തൊക്കെയാണ് ശ്രദ്ധിക്കുന്നത്. കുഞ്ഞിന്റെ നല്ല ആരോഗ്യവും സൗന്ദര്യവും ഒരു വിഷയം തന്നെയാണ് എല്ലാവര്‍ക്കും. കുഞ്ഞിന്റെ ഭംഗി എന്ന് പറയുമ്പോള്‍ നല്ല വെളുത്ത കുഞ്ഞുവേണമെന്നാണ് ഭൂരിപക്ഷം ആളുകളും ആഗ്രഹിക്കുന്നത്. വെളുത്ത കുഞ്ഞിനുവേണ്ടി ഗര്‍ഭിണികള്‍ പാലില്‍ കുങ്കുമപ്പൂവ് ചേര്‍ത്ത് കഴിക്കാമെന്നാണല്ലോ പണ്ട് മുതല്‍ ആളുകളില്‍ ഉള്ള വിശ്വാസം. എന്നാല്‍, ഗര്‍ഭകാലത്ത് കഴിക്കേണ്ട മരുന്നുകളില്‍ കുങ്കുമപ്പൂവ് ഒരു ഡോക്ടറും നിര്‍ദേശിക്കുന്നില്ല എന്നതാണ് സത്യം.
READ ALSO: ഗവര്‍ണര്‍ ആകുന്നതിലും നല്ലത് ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുക എന്നതാണ്; ടിപി സെന്‍കുമാര്‍
കുങ്കുമ പൂവ് കഴിച്ചു കുഞ്ഞിനെ അങ്ങ് വെളുപ്പിക്കാം എന്ന ധാരണ പാടെ തെറ്റാണ്. ഒരു കുഞ്ഞിന്റെ തൊലിയുടെ നിറം നിശ്ചയിക്കുന്നത് മാതാപിതാക്കളിലൂടെ ലഭിക്കുന്ന ജീനുകളിലൂടെ മാത്രമാണ്. അച്ഛനും അമ്മയും വെളുത്തവരല്ലെങ്കിലും കുടുംബത്തില്‍ മുത്തശ്ശനോ മുത്തശ്ശിയോ ആരെങ്കിലും വെളുത്തിരുന്നാലോ കുഞ്ഞിന് ചിലപ്പോള്‍ നല്ല വെളുത്തനിറം കിട്ടിയെന്നു വരാം. മറിച്ച് ചില അവസരങ്ങളില്‍ വെളുത്ത അച്ഛനമ്മമാര്‍ക്ക് നിറംകുറവുള്ള കുഞ്ഞുങ്ങള്‍ ഉണ്ടാകാനുള്ള കാരണവും പാരമ്പര്യ ജീനുകള്‍ തന്നെയാണ്.
READ ALSO: മാർപാപ്പ കുടുങ്ങി, അഗ്നിരക്ഷാ സേനാംഗങ്ങൾ രക്ഷപ്പെടുത്തി
അതുകൊണ്ട് കുടുംബത്തിലുള്ള പെണ്‍കുട്ടി ഗര്‍ഭിണിയാണ് എന്ന് തിരിച്ചറിയുമ്പോള്‍ കുഞ്ഞു വെളുത്തിരിക്കാന്‍ കുങ്കുമപ്പൂവ് അന്വേഷിച്ച ഇറങ്ങും മുമ്പേ, കുങ്കുമപ്പൂവോ അതുപോലുള്ള മറ്റെന്തെങ്കിലുമോ ഗര്‍ഭകാലത്ത് കഴിച്ചു എന്ന് കരുതി ജനറ്റിക് മ്യൂട്ടേഷന്‍ വഴി കുഞ്ഞിന് നിറമാറ്റമുണ്ടാക്കാന്‍ കഴിയുമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല എന്ന തിരിച്ചറിയുക.
READ ALSO: ഏഴ് പേരും രണ്ടു നായയും ഒരു കോഴിയും കൂടെ ഒരു ലോഡ് ലഗേജുമായി യാത്ര; ബസിൽ അല്ല, ബൈക്കിൽ
Post Your Comments