തിരുവനന്തപുരം: ഭൂരിപക്ഷം, ന്യൂനപക്ഷം എന്ന തരംതിരിവ് അവസാനിക്കണമെന്ന് നിയുക്ത ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. ന്യൂനപക്ഷങ്ങള്‍ക്ക് ഭയമെന്നത് സാങ്കല്പികം മാത്രമാണ്. ഇരവാദം അംഗീകരിക്കാനാകില്ലെന്നും ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി. കശ്മീരിന്റെ പ്രത്യേക പദവി നല്‍കിക്കൊണ്ടുള്ള ഭരണഘടനയുടെ 370-ാം അനുച്ഛേദം റദ്ദാക്കിയതിനെയും ആരിഫ് മുഹമ്മദ് ഖാൻ അനുകൂലിക്കുകയുണ്ടായി. ഭീകരരും വിഘടനവാദികളും ഈ അനുച്ഛേദം ഉപയോഗപ്പെടുത്തുകയായിരുന്നു. അതിനിപ്പോൾ അന്ത്യം വന്നിരിക്കുകയാണ്. 30 വര്‍ഷമായി മുത്തലാക്കിനെ എതിര്‍ത്തുവരികയാണ്. മുത്തലാക്ക് നിരോധന ബില്‍ പാസാക്കിയതിന് പ്രധാനമന്ത്രിയോട് നന്ദിയുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ ഭരണത്തില്‍ ഇടപെടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read also: ഗവര്‍ണര്‍ ആകുന്നതിലും നല്ലത് ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുക എന്നതാണ്; ടിപി സെന്‍കുമാര്‍
Post Your Comments