ന്യൂയോർക്ക്: യു.എസ് ഓപ്പൺ ടെന്നീസിലെ നാലാം റൗണ്ടിലേക്ക് മുന്നറി റാഫേൽ നദാൽ. . ദക്ഷിണകൊറിയയുടെ ചുംഗ് ഹിയോണിനെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ചാണ് നദാൽ അവസാന 16ൽ ഇടം നേടിയത്. ആദ്യ രണ്ട് റൗണ്ടുകളിൽ വാൾക്ഓവർ ലഭിച്ചാണ് നദാൽ മൂന്നാം റൗണ്ടിൽ എത്തിയത്.സ്കോർ: 6-3, 6-4, 6-2.
6-3, 6-4, 6-2 ???@RafaelNadal surges into R4 after dispatching Chung in Arthur Ashe Stadium…
He awaits the winner of Cilic/Isner!https://t.co/ppwVddwWOA pic.twitter.com/gG2NzcM2Bw
— US Open Tennis (@usopen) August 31, 2019
വനിതാ വിഭാഗത്തിൽ നിലവിലെ ചാമ്പ്യൻ നവോമി ഒസാക്ക നാലാം റൗണ്ടിൽ കടന്നു. അമേരിക്കൻ കൗമാര താരം കോകോ ഗോഫിനെ നേരിട്ടുള്ള സെറ്റുകൾക്കാണ് തകർത്തത്. ആദ്യ സെറ്റ് 6-3 ന് സ്വന്തമാക്കിയ ഒസാക്ക രണ്ടാം സെറ്റിൽ ഒറ്റ ഗെയിംപോലും വഴങ്ങാതെ വിജയം ഉറപ്പിക്കുകയായിരുന്നു. സ്കോർ: 6-3, 6-0. നാലാം റൗണ്ടിൽ ബലിന്ത ബെൻകികുമയാകും ഒസാക ഏറ്റുമുട്ടുക. അനെറ്റ് കോണ്ടാവെയ്റ്റിനെ പരാജയപ്പെടുത്തിയാണ് ബെൻകിക് നാലാം റൗണ്ടിൽ എത്തിയത്.
The defending champion gets past Gauff in straight sets…
@Naomi_Osaka_ | #USOpen pic.twitter.com/j5KZf15rSV
— US Open Tennis (@usopen) September 1, 2019
Also read : അമേരിക്കയിൽ വീണ്ടും വെടിവയ്പ് ; അഞ്ച് പേർ കൊല്ലപ്പെട്ടു : പോലീസുകാർ ഉൾപ്പെടെ നിരവധി പേർക്ക് പരിക്ക്
Post Your Comments