KeralaLatest News

തുഷാർ – നാസിൽ അബ്ദുല്ല കേസ്: സിപി എമ്മിന് കനത്ത തിരിച്ചടി; ന്യൂന പക്ഷങ്ങൾ പാർട്ടി വിടുന്നു

തൃശൂര്‍: തുഷാർ – നാസിൽ അബ്ദുല്ല കേസിൽ പാർട്ടി പക്ഷപാതകരമായ നിലപാട് കൈക്കൊണ്ടതിൽ പ്രതിഷേധിച്ച് ന്യൂന പക്ഷങ്ങൾ കുടുംബങ്ങൾ പാർട്ടി വിടുന്നു. നാസിൽ അബ്ദുല്ലയുടെ കുടുംബക്കാർ മുഴുവനും പാർട്ടി വിടുമെന്നാണ് റിപ്പോർട്ട്. കേസില്‍ വാദിയായ നാസിൽ അബ്ദുള്ളയും ഇടതുപക്ഷ സഹയാത്രികനായിരുന്നു.

ALSO READ: പാലായില്‍ ആര് മത്സരിക്കണമെന്ന് ജോസഫ്- ജോസ് മാണി വിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കം : സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ ഇരുകൂട്ടരും പിടിവാശിയില്‍ തന്നെ

മതിലകം, ശ്രീനാരായണപുരം, പുതിയകാവ്, വെമ്പല്ലൂർ ഭാഗങ്ങളിൽനിന്നും മിക്ക ന്യൂന പക്ഷ കുടുംബങ്ങളും ഇത് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവര്‍ മുസ്ലീം ലീഗിലോ കോണ്‍ഗ്രസിലോ ചേരാനാണ് സാധ്യത.

ALSO READ: തേയിലതോട്ടം തൊഴിലാളികൾ ഡോക്ടറെ തല്ലിക്കൊന്നു

കഴിഞ്ഞ ദിവസം കെഎംസിസി നാസിൽ അബ്ദുള്ളക്ക് പിന്തുണ പ്രഖ്യാപിച്ചതിന് ശേഷം മുസ്ലിം യൂത്ത് ലീഗ് പ്രവർത്തകർ നാസിൽ അബ്ദുള്ളയുടെ വീട്ടിലെത്തി മാതാപിതാക്കളെ സമാശ്വസിപ്പിച്ചിരുന്നു. എന്നാല്‍ തുഷാര്‍ കേസില്‍ തുഷാറിനു അനുകൂലമായി മുഖ്യമന്ത്രി നിലപാട് സ്വീകരിച്ചതില്‍ പ്രതിഷേധിച്ചാണ് നിരവധി ആളുകള്‍ പാർട്ടി വിടുവാനൊരുങ്ങുന്നത്. അടുത്ത ദിവസം ചില കോണ്‍ഗ്രസ് നേതാക്കളും നാസിലിന്റെ വീട് സന്ദര്‍ശിക്കുമെന്നാണ് റിപ്പോര്‍ട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button