Latest NewsKerala

ഇടപാടുകാര്‍ക്ക് നല്‍കാനുള്ളത് കോടികളുടെ പണം : പ്രമുഖ ചിട്ടികമ്പനി ഡയറക്ടര്‍ ബോര്‍ഡ് അംഗം പിടിയില്‍

തൃശൂര്‍ : തൃശൂരില്‍ പ്രവര്‍ത്തിയ്ക്കുന്ന പ്രമുഖ ചിട്ടികമ്പനി ഇടപാടുകാര്‍ക്ക് നല്‍കാനുള്ളത് കോടികള്‍. ടിഎന്‍ടി ചിട്ടി കമ്പനിയാണ് ഇടപാടുകാര്‍ക്ക് പണം നല്‍കാത്തത്. സംഭവവുമായി ബന്ധപ്പെട്ട് കമ്പനി ഡയറക്ടര്‍ ബോര്‍ഡ് അംഗം കൊല്ലം സ്വദേശിയായ ബിജു ജി പിള്ള പിടിയിലായി. ഒരു ബ്രാഞ്ചില്‍ മാത്രം നാല് കോടി രൂപയുടെ പണം തിരിച്ചു

Read Also :സംസ്ഥാനത്ത് വീണ്ടും കനത്ത മഴയ്ക്ക് സാധ്യത; പത്ത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

കൊടുക്കാനുണ്ടായിരുന്നു. ഇങ്ങനെ, ഒട്ടേറെ ബ്രാഞ്ചുകളിലായി പണം കിട്ടാത്ത ഇടപാടുകാര്‍ നട്ടം തിരിയുകയാണ്. ആറ് മാസമായി ചിട്ടി കമ്പനിയ്ക്കെതിരെ പൊലീസ് അന്വേഷണം തുടരുകയായിരുന്നു.

Read Also : ജേക്കബ് തോമസിനെ തിരിച്ച് സര്‍വീസില്‍ എടുക്കാന്‍ ട്രിബ്യൂണല്‍ നിര്‍ദേശിച്ചെങ്കിലും ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെ

തൃശൂര്‍, എറണാകുളം ജില്ലകളിലായി ടിഎന്‍ടി ചിട്ടി കമ്പനിയില്‍ പണം നിക്ഷേപിച്ച ഒട്ടേറെ ഇടപാടുകാര്‍ വഞ്ചിക്കപ്പെട്ടിരുന്നു. ചിട്ടി തീര്‍ന്നിട്ടും പണം ലഭിക്കാത്ത ഇടപാടുകാരുടെ പരാതിയില്‍ 14 കേസുകള്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തിരുന്നു. പൊലീസ് അന്വേഷണം തുടങ്ങിയതോടെ ചിട്ടി കമ്ബനി ഉടമകള്‍ മുങ്ങി.

കമ്പനി മാനേജിങ് ഡയറക്ടര്‍മാരായ നെല്‍സണ്‍ തോമസും ടെന്‍സണ്‍ തോമസുമാണ് മുഖ്യ പ്രതികള്‍. അറസ്റ്റിലായ ബിജു ജി പിള്ളയെ ചേറ്റുവയിലെ ഹോട്ടലില്‍ നിന്നാണ് പിടികൂടിയത്

shortlink

Post Your Comments


Back to top button