Latest NewsInternational

നരേന്ദ്ര മോദി ആർഎസ്എസ് കാരനാണ്; ഭീകരവാദത്തിന്റെ പേരിൽ ലോകം ഇസ്ലാം വിശ്വാസികളെ ഒറ്റപ്പെടുത്തുകയാണെന്ന് ഇമ്രാൻ ഖാൻ

ഇസ്ലാമാബാദ്: നരേന്ദ്ര മോദി ആർഎസ്എസ് കാരനാണ്. അതിനാൽ സൂക്ഷിക്കണമെന്ന് ഇമ്രാൻ ഖാൻ. ഭീകരവാദത്തിന്റെ പേരിൽ ലോകം ഇസ്ലാം വിശ്വാസികളെ ഒറ്റപ്പെടുത്തുകയാണെന്നും പാക് പ്രധാനമന്ത്രി പറഞ്ഞു. കശ്മീരിൽ നിന്ന് ലോകത്തിന്റെ ശ്രദ്ധയാകർഷിക്കാനാണ് ഇന്ത്യ ഭീകരവാദത്തിന്റെ പേരിൽ പാകിസ്ഥാനെ പഴിക്കുന്നതെന്നും ഇമ്രാൻ ഖാൻ പറഞ്ഞു. ഇസ്ലാമിക് സൊസൈറ്റി ഓഫ് നോർത്ത് അമേരിക്കയുടെ കൺവെൻഷനിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

ALSO READ: ഇപ്പോഴും ഭീകരവാദം വളർത്താനാണ് പാക്കിസ്ഥാൻ ശ്രമിക്കുന്നത്; ആര്‍ട്ടിക്കള്‍ 370 റദ്ദാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയെ പ്രശംസിച്ച് ആരിഫ് മുഹമ്മദ് ഖാന്‍

ഇസ്ലാമുകളെ എന്നും സംശയത്തോടെ മാത്രമാണ് ഇന്ന് വീക്ഷിക്കുന്നത് . ഇന്ത്യ ഇന്ന് ഭരിക്കുന്നത് ആർ എസ് എസ് ആശയങ്ങൾ പിന്തുടരുന്ന ഭരണാധികാരിയാണ് , നരേന്ദ്രമോദി . അത് തന്നെ ഏറെ ഭയപ്പെടുത്തുന്നു.

ALSO READ: പൂനെയിലെത്തിയ മന്ത്രി ജി. സുധാകരനെതിരെ ഹിന്ദു സംഘടകളുടെ പ്രതിഷേധം; പരിപാടി റദ്ദാക്കി അധികൃതർ

പാകിസ്ഥാൻ എന്നും ആഗ്രഹിക്കുന്നത് സമാധാനം മാത്രമാണ് എന്നാൽ ഇന്ത്യയുടെ ചില നിലപാടുകൾ സമാധാനപരമായ അന്തരീക്ഷത്തെ തകർക്കുകയാണ്. ലോകത്തെ എല്ലാ ഇസ്ലാം രാഷ്ട്രത്തലവാന്മാരോട് വീണ്ടും ഇമ്രാൻ ഖാൻ സഹായം തേടുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button