ദോഹ : സെപ്റ്റംബർ മാസത്തെ ഇന്ധന വില പ്രഖ്യാപിച്ച് ഖത്തർ പെട്രോളിയം. ഇത് പ്രകാരം സെപ്റ്റംബർ ഒന്ന് മുതൽ രാജ്യത്തെ ഇന്ധനവിലയില്‍ അഞ്ചു മുതല്‍ 10 ദിര്‍ഹം വരെ കുറഞ്ഞു. പ്രീമിയം ഗ്രേഡ് പെട്രോളിന് 1.70 റിയാലാണ് പുതുക്കിയ വില. ഓഗസ്റ്റിനേക്കാള്‍ 10 ദിര്‍ഹമാണ് കുറവ് വരുത്തിയത്. സൂപ്പർ പെട്രോളിന് 10 ദിര്‍ഹം കുറച്ച് 1.80 റിയാല്‍ ആക്കി. കഴിഞ്ഞ മാസമിത് 1.90 റിയാല്‍ ആയിരുന്നു. ഡീസലിന് അഞ്ചു ദിര്‍ഹം കുറച്ച് വില 1.85 റിയാലാക്കി.
മറ്റു രാജ്യങ്ങളിലേക്ക് വരുമ്പോൾ ഓമനിലും സെപ്റ്റംബർ മാസത്തിൽ ഇന്ധന വില കുറഞ്ഞു. ഷെല്‍ ഒമാന്‍ പുറത്തുവിട്ട റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിൽ എം 91 പെട്രോളിന്റെ വില ലിറ്ററിന് 210 ബൈസയില്‍ നിന്നും 201 ബൈസയായി കുറഞ്ഞു. എം 95 പെട്രോളിന് സെപ്തംബറില്‍ 211 ബൈസയായിരിക്കും വില. ഓഗസ്റ്റിൽ ഇത് 220 ബൈസയായിരുന്നു. ഡീസല്‍ നിരക്ക് 250 ബൈസയില്‍ നിന്നും 241 ബൈസയായി കുറഞ്ഞിട്ടുണ്ട്.
Also read : ഗൾഫ് മേഖലയിലേക്ക് 2 വിമാന സർവീസുകൾ കൂടി ആരംഭിക്കുവാൻ ഒരുങ്ങി ഇൻഡിഗോ
യുഎഇയിലും സെപ്റ്റംബർ മാസത്തെ ഇന്ധന വിലയിൽ മാറ്റമുണ്ടായി. പുതുക്കിയ വില പ്രകാരം സൂപ്പര്‍ പെട്രോളിന് ലിറ്ററിന് നിലവിലുള്ള വിലയില്‍ നിന്ന് 2.28 ദിര്‍ഹം കുറയും. 2.37 ദിര്‍ഹമായിരുന്നു സൂപ്പര്‍ പെട്രോളിന് ആഗസ്റ്റില്‍ കുറഞ്ഞത്. സ്‌പെഷ്യല്‍ 95 പെട്രോളിന് വില ലിറ്ററിന് 2.16 ദിര്‍ഹമായി. 2.26 ദിര്‍ഹമായിരുന്നു ഓഗസ്റ്റിൽ വില. ഇ-പ്ലസ് 91 പെട്രോള്‍ ലിറ്ററിന് നിലവിലുള്ള വിലയില്‍ നിന്ന് 2.08 ദിര്‍ഹമായി. ആഗസ്റ്റിലിത് 2.18 ദിര്‍ഹമായിരുന്നു.ഡീസല്‍ ലിറ്ററിന് പുതുക്കിയ വില 2.38 ആയി നിശ്ചയിച്ചു. ആഗസ്റ്റിലെ വില 2.42 ദിര്‍ഹമായിരുന്നു. രാജ്യത്ത് ഇന്ധന വില നിശ്ചയിക്കുന്ന സമിതിയാണ് സെപ്റ്റംബറിലെ പുതുക്കിയ പെട്രോള്‍ വില പ്രഖ്യാപിച്ചത്.
Post Your Comments