Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
KeralaLatest NewsIndia

കേറ്ററിങ് സ്ഥാപനങ്ങൾക്കും ഹോട്ടലുകൾക്കും തട്ടുകടകൾക്കും വിതരണം ചെയ്യുന്ന 700 കിലോ പഴകിയ ആട്ടിറച്ചി പിടിച്ചെടുത്തു

പാലക്കാട്, ഇടുക്കി ജില്ലകളിൽ നിന്നാണ് ആട്ടിറച്ചി കൊണ്ടുവന്നത്.

ചെങ്ങാലൂർ ∙ മാട്ടുമലയിലെ അനധികൃത മാംസ സംഭരണകേന്ദ്രത്തിൽ നിന്ന് 700 കിലോ പഴകിയ മാംസം പിടികൂടി നശിപ്പിച്ചു. പഞ്ചായത്തിന്റെയും ആരോഗ്യവിഭാഗത്തിന്റെയും നേതൃത്വത്തിലായിരുന്നു നടപടി. ജില്ലയിലെ കേറ്ററിങ് സ്ഥാപനങ്ങൾക്കും ഹോട്ടലുകൾക്കും തട്ടുകടകൾക്കും വിതരണം ചെയ്യുന്നതിനായാണ് മാംസം സൂക്ഷിച്ചിരുന്നതെന്ന് അധികൃതർ അറിയിച്ചു. പാലക്കാട്, ഇടുക്കി ജില്ലകളിൽ നിന്നാണ് ആട്ടിറച്ചി കൊണ്ടുവന്നത്.

കൂത്താട്ടുകുളം സ്വദേശി സനലിന്റെ നേതൃത്വത്തിലാണ് സ്ഥാപനം പ്രവർത്തിച്ചിരുന്നതെന്നും ആരോഗ്യവിഭാഗം അറിയിച്ചു. സ്ഥാപനത്തിലേക്ക് ചില വാഹനങ്ങൾ ദുരൂഹമായി എത്തുന്നതിൽ സംശയം തോന്നിയ പഞ്ചായത്തംഗം രാജു തളിയപറമ്പിലും നാട്ടുകാരും ചേർന്ന് ഇന്നലെ രാവിലെ നടത്തിയ പരിശോധനയിലാണ് പഴകിയ മാംസം കണ്ടെത്തിയത്.

ആറ് ഫ്രീസറുകളിലായി ഐസിട്ടാണ് മാംസം സൂക്ഷിച്ചിരുന്നത്. പിടിച്ചെടുത്ത മാംസം ഫിനോൾ ഒഴിച്ച് നശിപ്പിച്ച ശേഷം കുഴിച്ചുമൂടി. സ്ഥാപന ഉടമയിൽ നിന്ന് പഞ്ചായത്ത് 25000 രൂപ പിഴ ഈടാക്കി. പരിശോധനയ്ക്ക് പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി ശിവരാജൻ, ബ്ലോക്ക് പഞ്ചായത്തംഗം ഷാജു കാളിയേങ്കര, ഹെൽത്ത് ഇൻസ്‌പെക്ടർ സി.എൻ. വിദ്യാധരൻ, ജെഎച്ച്ഐ സുമൽ സുബ്രഹ്മണ്യൻ എന്നിവർ നേതൃത്വം നൽകി.

shortlink

Post Your Comments


Back to top button