വെയില്‍സ്: തകര്‍ന്ന കാര്‍ തന്റെ മറ്റൊരു കാറിന് മുകളില്‍ കെട്ടി വച്ച് യാത്ര നടത്തിയ ഡ്രൈവര്‍ക്ക് കിട്ടിയത് ഉഗ്രന്‍ പണി. 97 ഡോളര്‍ പിഴയൊടുക്കാനാണ് അബെറിസ്റ്റ്വിത്ത് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടത്. ഒപ്പം കോടതി ചെലവിലേക്കായി 140 ഡോളര്‍ പിഴയടക്കാനും നിര്‍ദ്ദേശിച്ചു. ഡ്രൈവിംഗ് ലൈസന്‍സില്‍ മൂന്ന് പെനാല്‍റ്റി പോയിന്റുകളും ഇയാള്‍ക്ക് ലഭിച്ചിട്ടുണ്ട്.
ALSO READ: കാറോട്ടമത്സരത്തിനിടെ അപകടം : ഫോർമുല 2 താരത്തിനു ദാരുണമരണം
51 കാരനായ ഗ്ലൈന്ഡ്വര് വിന് റിച്ചാര്‍ഡാണ് ഈ സാഹസികനായ ഡ്രൈവര്‍. ഇയാള്‍ അബെറിസ്റ്റ്വിത്ത് മജിസ്ട്രേറ്റ് കോടതിയില്‍ കുറ്റം സമ്മതിച്ചു. അപകടത്തില്‍ തകര്‍ന്ന കാര്‍ തന്നെ ഫോക്സ് വാഗണ്‍ പസാറ്റിന് മുകളില്‍ കെട്ടി വച്ച് യാത്രനടത്തുന്ന വീഡിയോ സിസിടിവിയില്‍ കുടുങ്ങിയതോടെയാണ് ഇയാള്‍ കുടുങ്ങിയത്.
മുന്‍ഭാഗം തകര്‍ന്ന സ്കോഡ ഒക്ടാവിയ കാര്‍ തന്റെ ഫോക്സ് വാഗണ്‍ മുകളില്‍ കെട്ടിവെച്ച് ഏകദേശം 1,000 അടിയോളം ഇയാള്‍ കാര്‍ ഓടിച്ചു. സിസിടിവിയില്‍ പതിഞ്ഞ ഈ ദൃശ്യങ്ങളടക്കം യുപിഐ റിപ്പോര്‍ട്ട് ചെയ്തിരുന്നു. തനിക്ക് ഒരബന്ധം പറ്റിയതാണെന്നും ചെയ്തത് മണ്ടത്തരമാണെന്നും ഇയാള്‍ കോടതിയില്‍ പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
Post Your Comments