Latest NewsIndia

ജമ്മു കശ്മീരിലെ സമാധാന ശ്രമങ്ങള്‍ തകർക്കാൻ ജനങ്ങളെ ഭീഷണിപ്പെടുത്തി ഭീകരസംഘടനകളുടെ കത്തുകൾ : ശക്തമായ നടപടികളെന്നു കേന്ദ്രം

ശ്രീനഗർ : ജമ്മു കശ്മീരിലെ സമാധാന ശ്രമങ്ങള്‍ക്ക് തടയിടാൻ ജനങ്ങളെ ഭീഷണിപ്പെടുത്തി പാകിസ്ഥാന്‍ പിന്തുണയുള്ള ഭീകരവാദ സംഘടനകളുടെ കത്തുകൾ. കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ ശേഷം സര്‍ക്കാരിന്റെ സമാധാന ശ്രമങ്ങളുമായി സഹകരിച്ച്‌ മുന്നോട്ട് പോകുന്ന ജനങ്ങളെ വീണ്ടും അരക്ഷിതാവസ്ഥയിലേക്ക് തള്ളിവിടാൻ ഇവർ ശ്രമിക്കുന്നു എന്നാണ് വിവരം. ഭീകരസംഘടനകളായ ലഷ്കര്‍ ഇ ത്വയിബയും ഹിസ്ബുള്‍ മുജഹിദ്ദീനും സംയുക്തമായി തയ്യാറാക്കിയിരിക്കുന്ന കത്തില്‍ പ്രകോപനപരമായ നിരവധി ആഹ്വാനങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നു എന്നാണ് റിപ്പോർട്ട്.

Also read : ഏറ്റുമുട്ടലിൽ 35 ഭീ​ക​ര​ർ കൊ​ല്ല​പ്പെ​ട്ടു

കടകള്‍ തുറക്കരുത്, വാഹനങ്ങള്‍ നിരത്തിലിറക്കരുത്, സ്കൂളുകളും ഓഫീസുകളും തുറക്കരുത്, പെണ്‍കുട്ടികള്‍ വീടു വിട്ട് പുറത്തിരങ്ങരുത്,കുട്ടികളെ സ്കൂളുകളില്‍ അയക്കരുത്. എന്നിങ്ങനെ ഭീഷണിപ്പെടുത്തുന്ന കത്തുകളാണ് കശ്മീരികള്‍ക്കിടയില്‍ പ്രചരിക്കുന്നത്. വാഹനങ്ങളുടെ നമ്പറുകള്‍ തങ്ങളുടെ പക്കലുണ്ട് അവ നിരത്തിലിറക്കിയാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നും ഭീഷണിയുണ്ട്. കൂടാതെ ‘നമ്മള്‍ ഇന്ത്യയില്‍ നിന്നും ആസാദി (സ്വാതന്ത്ര്യം) നേടിയെടുക്കം. നിങ്ങള്‍ സര്‍ക്കാരിനെ ബഹിഷ്കരിക്കുക.’ എന്ന സന്ദേശം ഉള്‍പ്പെടുന്ന കത്തും പ്രചരിക്കുന്നുണ്ട്.

Also read :ഭാരത മണ്ണിൽ ആക്രമണങ്ങൾ നടത്താൻ തെരുവിലിറങ്ങണമെന്ന പാകിസ്ഥാന്റെ അഭിപ്രായം പുച്ഛിച്ച് തള്ളി; കശ്മീരി യുവാക്കൾ കൂട്ടത്തോടെ ഇന്ത്യൻ സേനയിൽ

സൈന്യത്തിന് നേരെ ആക്രമണം സാധിക്കാതെ വരുന്നതിനാൽ ഭീകരവാദികള്‍ നിസ്സഹായരായ ജനങ്ങള്‍ക്ക് നേരെ ആക്രമണം നടത്തുന്നതെന്നും ഇവര്‍ക്കെതിരെ ശക്തമായ നടപടികള്‍ പുരോഗമിക്കുന്നതായും അധികൃതർ അറിയിച്ചു. കശ്മീരിലെ സമാധാന ശ്രമങ്ങളെ അട്ടിമറിക്കാനുള്ള ഭീകരരുടെ പദ്ധതികള്‍ വിലപ്പോകില്ലെന്ന് സൈനിക ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. സുരക്ഷാ സേന അതീവ ജാഗ്രത പുലര്‍ത്തുകയാണ്. ഭീകരവാദികളുടെ ഏത് നീക്കവും പരാജയപ്പെടുത്താന്‍ ജനങ്ങള്‍ സൈന്യവുമായി സഹകരിക്കണമെന്നും  അഭ്യര്‍ത്ഥിച്ചു. അതോടൊപ്പം തന്നെ കശ്മീരില്‍ എത്രയും വേഗം സമാധാനം പുനസ്ഥാപിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button