ന്യൂഡല്‍ഹി: കുഞ്ഞിനെ ചികിത്സിക്കുന്നതിന്റെ ഒപ്പം പാവയെയും ചികിത്സിക്കുന്ന ഡോക്ടറിന്റെ ചിത്രം വൈറലാകുന്നു. ഡല്‍ഹിയിലെ ലോക് നായക് ആശുപത്രിയിലാണ് സംഭവം. പതിനൊന്ന് മാസം പ്രായമായ സിക്ര എന്ന കുഞ്ഞിനെ കാലൊടിഞ്ഞതിനെ തുടർന്നാണ് ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ കുഞ്ഞ് കാല് അനക്കാതെ വെയ്ക്കുന്നുണ്ടായിരുന്നില്ല. ഒടുവിൽ കുഞ്ഞിന്റെ കൂടെ പാവയെയും കിടത്തി ചികിത്സിക്കുന്നത് പോലെ കാണിക്കുകയായിരുന്നു.
Read also: ‘ബാലേട്ടന്റെ” മക്കള്‍ ഡോക്ടറും എന്‍ജിനീയറും- ചിത്രങ്ങള്‍ വൈറലാവുന്നു
അമ്മയുടെ നിര്‍ദേശത്തെ തുടര്‍ന്ന് ഡോക്ടറാണ് സിക്രയുടെ ഇഷ്ടപാവയായ ‘പരി’യെയും സിക്രക്കൊപ്പം തന്നെ കിടത്തി ചികിത്സിച്ച് തുടങ്ങിയത്. ഇതോടെ കുഞ്ഞ് സിക്രി ചികിത്സയോട് സഹകരിച്ചു
Post Your Comments