തിരുവനന്തപുരം: പി.എസ്.സി പരീക്ഷ മലയാളത്തിലെഴുതാന്‍ സമരം നടത്തേണ്ടിവന്നത് അതിദയനീയമെന്ന് വിശേഷിപ്പിച്ച് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍.
പി.എസ്.സി പരീക്ഷ മലയാളത്തിലെഴുതാന്‍ അനുമതി ആവശ്യപ്പെട്ട് ഐക്യമലയാള പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില്‍ പട്ടം പി.എസ്.സി ആസ്ഥാനത്തിന് മുന്നില്‍ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരത്തിലെ സാംസ്‌കാരിക സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഇത് കാണുമ്പോള്‍ ഭാഷയോട് മലയാളിക്ക് സ്നേഹമില്ലേയെന്നു തോന്നിപ്പോകുന്നു. മലയാളം അറിയാതെ നമ്മുടെ കുട്ടികള്‍ വളരുകയാണ്. സമരം നടത്താതെ തന്നെ മലയാളത്തില്‍ പരീക്ഷയെഴുതാന്‍ അനുമതി നല്‍കേണ്ടതായിരുന്നുവെന്ന് അടൂര്‍ പറഞ്ഞു.
Read Also : അധ്യാപകര്‍ വിദ്യാര്‍ഥികളെ വീട്ടിലേക്ക് വിളിപ്പിക്കരുത്, ഒരുമിച്ച് താമസിക്കരുത്- സര്‍ക്കുലറുമായി സര്‍വകലാശാല
മലയാളികള്‍ പൊതുവേ ദുരഭിമാനികളാണെന്നും ഭാഷയുടെ കാര്യത്തിലും ആ മനോഭാവമുണ്ടെന്നും പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് മുന്‍ ഡയറക്ടര്‍ എം.ആര്‍ തമ്ബാന്‍ ,ഡോ.നടുവട്ടം ഗോപാലകൃഷ്ണന്‍ എന്നിവരും സംസാരിച്ചു. മലയാള ഐക്യവേദി സംസ്ഥാന സെക്രട്ടറി എന്‍.പി പ്രിയേഷ്, വിദ്യാര്‍ത്ഥി മലയാളി ഐക്യവേദി നേതാവ് രൂപിമ എന്നിവരാണ് നിരാഹാര സമരം നടത്തുന്നത്. വിനോദ് വൈശാഖി, ശശി മാവിന്‍മൂട്, ശശിധരന്‍ കുണ്ടറ, മുഖത്തല ശ്രീകുമാര്‍ തുടങ്ങിയവര്‍ ഐക്യദാര്‍ഢ്യമര്‍പ്പിച്ച് കവിത ചൊല്ലി.
Post Your Comments