തിരുവനന്തപുരം: ജേക്കബ് തോമസിനെ തിരിച്ച് സര്‍വീസില്‍ എടുക്കാന്‍ ട്രിബ്യണല്‍ നിര്‍ദേശിച്ചെങ്കിലും ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെ. ഡി.ജി.പി. ജേക്കബ് തോമസിനെ സര്‍വീസില്‍ തിരിച്ചെടുക്കണമെന്ന അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെ നിര്‍ദേശം നടപ്പാക്കുന്നത് വൈകുന്നു. നിയമിക്കേണ്ട തസ്തികയില്‍ ധാരണയാകാത്തതാണ് കാരണമെന്നാണ് സൂചന. സര്‍വീസില്‍ തിരിച്ചെടുക്കണമെന്ന നിര്‍ദേശം നടപ്പാക്കുന്നില്ലെന്ന് കാണിച്ച് ജേക്കബ് തോമസ് അഡിമിന്സ്ട്രേറ്റീവ് ട്രിബ്യൂണലിനെ വീണ്ടും സമീപിച്ചിട്ടുണ്ട്. ഇതില്‍ സര്‍ക്കാരിനോട് വിശദീകരണം ചോദിച്ചിരിക്കുകയാണ്.
Read Also : പാകിസ്ഥാന്‍ യുദ്ധഭീഷണിയില്‍ നിന്നും പിന്നോട്ടു മാറി; സമാധാനത്തിന് പുതിയ ഫോര്‍മുലയുമായി ഖുറേഷി
രണ്ടുവര്‍ഷത്തോളമായി സസ്പെന്‍ഷനിലായ ജേക്കബ് തോമസിനെ സര്‍വീസില്‍ തിരിച്ചെടുക്കണമെന്ന് ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി ബിശ്വാസ് മേത്ത സര്‍ക്കാരിനു ശുപാര്‍ശ നല്‍കിയിരുന്നു. ശനിയാഴ്ച രാവിലെ മുതല്‍ എയര്‍ലൈന്‍സ് മേധാവികളുമായുള്ള ചര്‍ച്ച അടക്കം മുഖ്യമന്ത്രി തിരക്കിലായിരുന്നു. ഉച്ചയ്ക്കുശേഷം ആലപ്പുഴയ്ക്കു പോയി. പോലീസിലെ വിവിധ വിഭാഗങ്ങളിലെ ഒഴിവുകള്‍ അറിയിക്കേണ്ട സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ പത്തനംതിട്ടയില്‍ അദാലത്തിലായിരുന്നു. അതിനാല്‍, നിയമനം നല്‍കേണ്ടകാര്യത്തില്‍ ചര്‍ച്ചകളുണ്ടായില്ല.
Read Also : ഭർത്താവിന് വിചിത്രമായ ഒരു തരം ഭ്രാന്ത് , വിവാഹമോചനം തേടി ഭാര്യ
ഡി.ജി.പി. റാങ്കിലുള്ള ജേക്കബ് തോമസിനെ കേരള പോലീസ് ഹൗസിങ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷനിലോ മറ്റേതെങ്കിലും അപ്രധാന തസ്തികകളിലോ നിയമിക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ജേക്കബ് തോമസിന്റെ ഹര്‍ജി അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ വീണ്ടും പരിഗണിക്കുന്നതിനുമുമ്പ് ഇക്കാര്യത്തില്‍ ധാരണയുണ്ടാകും. സംസ്ഥാനത്തെ മുതിര്‍ന്ന ഡി.ജി.പി.യായ തന്നെ കേഡര്‍ തസ്തികയില്‍ നിയമിക്കണമെന്നാണ് ജേക്കബ് തോമസിന്റെ ആവശ്യം. എന്നാല്‍, നിലവിലുള്ള വിജിലന്‍സ് അന്വേഷണങ്ങളുടെയും കേസുകളുടെയും പേരില്‍ സുപ്രധാന തസ്തികയില്‍ അദ്ദേഹത്തെ നിയമിക്കാന്‍ കഴിയില്ലെന്നാണു സര്‍ക്കാര്‍ വാദം.
Post Your Comments