ഭോപാൽ : ഭർത്താവിന്റെ പരീക്ഷാ ഭ്രാന്തിൽ മനംമടുത്ത് വിവാഹ മോചനം തേടി യുവതി. മധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം. കോച്ചിങ് സെന്റർ ഉടമയായ ഭർത്താവ് യു.പി.എസ്.സി അടക്കമുള്ള മത്സര പരീക്ഷകളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചതോടെയാണ് ഭാര്യ കോടതിയെ സമീപിച്ചത്. കടുത്ത അവഗണന ആയതോടെ താൻ വീട് വിട്ടു ഇറങ്ങുകയായിരുന്നുവെന്നു യുവതി പറയുന്നു.
പിഎച്ച്ഡി ബിരുദധാരിയായ യുവാവിന്റെ മാതാപിതാക്കളിൽ ഒരാളുടെ ആരോഗ്യസ്ഥിതി മോശമായതിനാൽ തിരക്കിട്ടു വിവാഹം കഴിക്കുകയായിരുന്നുവെന്നും തുടക്കം തൊട്ടേ തന്നെ പരിഗണിച്ചിട്ടില്ലെന്നും യുവതി പരാതിയിൽ പറയുന്നു. സ്വന്തം വീട്ടിലേക്ക് പോയ ഭാര്യ തിരിച്ചു വരാൻ തയ്യറാവില്ലെന്നു ആരോപിച്ച് ഭർത്താവും കുടുംബകോടതിയിൽ വിവാഹ മോചന ഹർജി നൽകിയിട്ടുണ്ട്. സംഭവത്തെ തുടർന്നു നവദമ്പതിമാരെ വിവാഹ മോചനത്തിൽ നിന്നും പിന്തിരിപ്പിക്കാനുള്ള ശ്രമത്തിലാണ് ബന്ധുക്കളും ജില്ലാ നിയമസേവന അതോറിറ്റി അധികൃതരും.
Post Your Comments