ശ്രീനഗർ: ഭാരത മണ്ണിൽ ആക്രമണങ്ങൾ നടത്താൻ തെരുവിലിറങ്ങണമെന്ന പാകിസ്ഥാന്റെ അഭിപ്രായം പുച്ഛിച്ച് തള്ളിയിരിക്കുകയാണ് കശ്മീരിലെ യുവാക്കൾ. ഇന്ത്യയാണ് തങ്ങളുടെ എല്ലാമെന്ന് പറഞ്ഞ് 575 യുവാക്കളാണ് കശ്മീരിലെ വിവിധ ഭാഗങ്ങളിൽ നിന്നും ഇന്ത്യൻ സൈന്യത്തിൽ ചേരുന്നത്.
ALSO READ: ഇതാണ് കേരളത്തിലെ ആദ്യവിധവാ സൗഹൃദനഗരസഭ : അപ്രതീക്ഷിതദുരന്തത്തില് ഇനി അവര് തളരില്ല
മാതൃരാജ്യത്തെ സേവിക്കാൻ തയാറാണെന്നും , സ്വന്തം കർമ്മത്തിനിടെ ജീവൻ നഷ്ടപ്പെട്ടാൽ പോലും അഭിമാനം മാത്രമേ ഉള്ളൂവെന്നും ഇന്ത്യൻ സൈന്യത്തിന്റെ ഭാഗമാണെന്നതിൽ സന്തോഷമാണുള്ളതെന്നും അവർ പറഞ്ഞു. ഇന്ന് ശ്രീനഗറിൽ നടന്ന പാസിംഗ് ഔട്ട് പരേഡിൽ ഇവർ ഇന്ത്യൻ സൈന്യത്തിന്റെ ഭാഗമായി പങ്കെടുത്തു.
അതേസമയം, ഇന്ത്യൻ സർക്കാരിന്റെ പുതിയ തീരുമാനത്തിനോട് യോജിക്കരുതെന്നും , കശ്മീരുമായി ബന്ധപ്പെട്ട എന്ത് പ്രശ്നങ്ങൾക്കും തങ്ങൾ ഒപ്പമുണ്ടെന്നും കശ്മീരികളെ വിശ്വസിപ്പിക്കാനും പാക് സൈനിക മേധാവി ഖ്വമർ ജാവേദ് ബജ്വ ശ്രമിച്ചു . എന്നാൽ അതൊക്കെ തള്ളിയാണ് മാതൃരാജ്യത്തിനു വേണ്ടി കശ്മീരിൽ നിന്നും ഒരു കൂട്ടം യുവാക്കൾ മുന്നോട്ട് വന്നിരിക്കുന്നത്.
ALSO READ: ഇതാണ് കേരളത്തിലെ ആദ്യവിധവാ സൗഹൃദനഗരസഭ : അപ്രതീക്ഷിതദുരന്തത്തില് ഇനി അവര് തളരില്ല
ഈ മേഖലയിൽ നിരവധി റിക്രൂട്ട്മെന്റുകൾ നടത്തുന്നുണ്ടെന്നും , ഇത്രയേറെ യുവാക്കൾ സൈന്യത്തിലേക്ക് പ്രവേശിക്കുന്നത് ജമ്മു കശ്മീരിലെ മുഖം മാറുന്നതിന്റെ അടയാളമാണെന്നും ലഫ്റ്റനന്റ് ജനറൽ അശ്വിനി കുമാർ പറഞ്ഞു. ഇന്ത്യയ്ക്കായി പോരാടാൻ സ്വന്തം മക്കൾ തയ്യാറായത് അഭിമാനകരമാണെന്ന് മാതാപിതാക്കളും പറഞ്ഞു.
Post Your Comments