Latest NewsKeralaNews

ഇതാണ് കേരളത്തിലെ ആദ്യവിധവാ സൗഹൃദനഗരസഭ : അപ്രതീക്ഷിതദുരന്തത്തില്‍ ഇനി അവര്‍ തളരില്ല

ഇടുക്കി: സംസ്ഥാനത്തെ ആദ്യ വിധവാ സൗഹൃദ നഗരസഭയായി കട്ടപ്പനയെ പ്രഖ്യാപിച്ചു. കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എന്‍. അനില്‍കുമാറാണ് കേരളത്തിലെ ആദ്യത്തെ വിധവാസൊഹൃദനഗരസഭയായി കട്ടപ്പനയെ പ്രഖ്യാപിച്ചത്.

ALSO READ: കുടുംബ വഴക്ക്; മകനെ കൊന്നതിനു ശേഷം യുവതി ചെയ്‌തത്‌

നഗരസഭയിലേ വിധവകളുടെ കണക്കെടുത്ത് ഇവരുടെ ക്ഷേമത്തിനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ആവിഷ്‌ക്കരിച്ചിട്ടുള്ള പദ്ധതികള്‍ ഉള്‍പ്പെടുത്തി ഒരു കൈപ്പുസ്തകം തയ്യാറാക്കും. ഈ പദ്ധതികളുടെ ഓരോന്നിന്റെയും പ്രയോജനം എല്ലാ വിധവകള്‍ക്കും ലഭ്യമാകുന്നുവെന്ന് ഉറപ്പാക്കുകയും ആവശ്യമായ എല്ലാ പിന്തുണയും നല്കുകയുമാണ് പദ്ധതി കൊണ്ടുദ്ദേശിക്കുന്നത്. ഇടുക്കി ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയും താലൂക്ക് ലീഗല്‍ സര്‍വ്വീസസ് കമ്മറ്റിയുടെയും കട്ടപ്പന നഗരസഭയും ചേര്‍ന്നാണ് പദ്ധതി ആവിഷ്‌ക്കരിച്ച് നടപ്പാക്കിയത്.

വിധവകള്‍ക്കായി ഒട്ടേറെ സംഘടനകള്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഇതാദ്യമായാണ് വിധവാ സൗഹൃദ നഗരസഭാപ്രഖ്യാപനം നടക്കുന്നത്. സാമ്പത്തികവും സാമൂഹികവുമായ വെല്ലുവിളികള്‍ അതിജീവിച്ച് കുടുംബത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്ത് മുന്നോട്ട് പോകാന്‍ കുടുംബിനികളെ ഈ പദ്ധതി ഏറെ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പരിപാടിയുടെ ഭാഗമായി ഇവരുടെ ആരോഗ്യപരിശോധനയ്ക്കായി ആയുര്‍വേദ, അലോപ്പതി, ഹോമിയോ വിഭാഗങ്ങളുടെ മെഡിക്കല്‍ ക്യാമ്പും ഉണ്ടായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button